
ചിയ വിത്തുകൾ എത്ര നേരം വരെ കുതിർക്കണം
ഒരു ടേബിൾ സ്പൂൺ ചിയ വിത്തുകൾക്ക് മൂന്ന് ടേബിൾ സ്പൂൺ വെള്ളം ആവശ്യമാണ്.

കണ്ടാൽ കടുകുമണി വലിപ്പമേ ഉള്ളുവെങ്കിലും ചിയ വിത്തുകളുടെ പോഷകഗുണങ്ങൾ വളരെ വലുതാണ്. വെള്ളത്തിൽ കുതിർക്കുമ്പോൾ 10 മുതൽ 12 മടങ്ങ് ജലാംശം ആഗിരണം ചെയ്ത് ഒരു ജെല്ലി പോലെ കട്ടിയുള്ള രൂപത്തിലേക്ക് മാറാന്‍ ചിയ വിത്തുകള്‍ക്ക് കഴിയും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കുന്നു.
മാത്രമല്ല വയറുവീർക്കൽ, മലബന്ധം എന്നിവ കുറയ്ക്കാനും സഹായിക്കും. എന്നാല്‍ പലര്‍ക്കുമുളള സംശയമാണ് ചിയ വിത്തുകൾ എത്ര സമയം കുതിര്‍ത്ത് വച്ച ശേഷമാണ് ഉപയോഗിക്കേണ്ടത് എന്നത്. ചിയ വിത്തുകൾ മൃദുവാക്കാന്‍ 10-15 മിനിറ്റ് വരെ വെള്ളത്തിലോ പാലിലോ കുതിര്‍ത്തു വെച്ചാൽ മതിയാകും.
WHAT TO READ NEXT

താരൻ അകറ്റാൻ കറിവേപ്പില, വീട്ടിൽ തന്നെ ചെയ്യാവുന്ന ഹെയർ മാസ്ക്
എന്നാൽ കൂടുതൽ സമയം കുതിർക്കുന്നത് അവയ്ക്ക് കൂടുതല്‍ ദ്രാവകം ആഗിരണം ചെയ്യാനും മൃദുവും പൂര്‍ണവുമായ ഘടന ലഭിക്കാനും സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ ചിയ വിത്തുകൾക്ക് മൂന്ന് ടേബിൾ സ്പൂൺ വെള്ളം ആവശ്യമാണ്. ചിയ വിത്തുകൾ രാത്രി മുഴുവൻ കുതിർത്തു വച്ചാൽ കൂടുതൽ ഫലപ്രദമാണെന്ന് ചിന്തിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ അത്ര സമയത്തിന്റെ ആവശ്യം പലപ്പോഴും ഉണ്ടായിരിക്കില്ല.
ചിയ വിത്തുകൾ പാലിലോ വെള്ളത്തിലോ
വെള്ളത്തിൽ കുതിർത്താൽ?
കാലറി കൂടാതെ ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടതെങ്കില്‍ വെള്ളത്തിൽ ചേർത്ത ചിയ വിത്തുകളാണ് നല്ലത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. ജലാംശം കൂടുന്നത് അനാവശ്യ വിശപ്പിനെ അകറ്റി നിർത്തും.
പ്രധാന ഭക്ഷണത്തിന് മുൻപ് വെള്ളത്തിൽ കുതിർത്ത ചിയ വിത്തുകൾ കഴിക്കുന്നത് വയറു നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് നൽകാനും ഇത് മികച്ചതാണ്.
പാലിൽ കുതിർത്താൽ
പ്രഭാതഭക്ഷണത്തിനോ അല്ലെങ്കിൽ വൈകുന്നേരത്തെ ലഘുഭക്ഷണത്തിനോ പകരമായി ഉപയോഗിക്കാൻ പറ്റിയതാണ് പാലിൽ ചേർത്ത ചിയ സീഡ്സ് അഥവാ ചിയ പുഡ്ഡിങ്. പാലിലെ കാത്സ്യം, പ്രോട്ടീൻ, വിറ്റാമിൻ ബി 12 എന്നിവ ശരീരത്തിന് ദിവസം മുഴുവൻ വേണ്ട ഊർജ്ജം നൽകുകയും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ കൊഴുപ്പ് കൂടിയ പാൽ ഉപയോഗിക്കുന്നത് കാലറി വർധിക്കാൻ കാരണമാകുമെന്നതിനാൽ അളവ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
എന്നാൽ ചിയ വിത്തുകൾ ഉണങ്ങിയ രൂപത്തിൽ കഴിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവ വെള്ളം വലിച്ചെടുത്ത് തൊണ്ടയിൽ വച്ച് വീർക്കാൻ സാധ്യതയുണ്ട്. ഇത് ശ്വാസംമുട്ടലിന് വരെ കാരണമായേക്കാം. അതുകൊണ്ട് എപ്പോഴും വെള്ളത്തിലോ പാലിലോ കുതിർത്ത ശേഷം മാത്രം കഴിക്കുക. ദിവസവും 1-2 ടേബിൾ സ്പൂൺ വരെ ചിയ വിത്തുകൾ കഴിക്കുന്നതാണ് നല്ലത്. ആദ്യമായി കഴിക്കുന്നവർ ചെറിയ അളവിൽ തുടങ്ങി ശീലമാക്കുക.
WHAT TO READ NEXT
പുറമെ മാന്യത ചമഞ്ഞ് അകമെ.., ജോർജ് സാറുമാരെ എങ്ങനെ തിരിച്ചറിയാം
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
How much duration should chia seeds socked?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





