
ഈ 'സ്കിൻ കെയർ' ചർമത്തെ നന്നാക്കാനോ കൊല്ലാനോ! എന്താണ് അമിത ചർമസംരക്ഷണം?
ദിവസവും ചർമത്തിൽ വാരിപുരട്ടുന്ന പല സ്കിൻകെയർ ഉൽപന്നങ്ങളും യഥാർഥത്തിൽ നമ്മുടെ ചർമത്തിന് ആവശ്യമില്ലാത്തതാണെന്ന് ചർമരോഗവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എത്ര തിരക്കാണെങ്കിലും ചർമസംരക്ഷണത്തിൽ കോംമ്പ്രമൈസ് ചെയ്യാനാകില്ല. ചർമത്തെ എപ്പോഴും മോയ്സ്ചറൈസ് ചെയ്തു വെയ്ക്കുന്നതിനൊപ്പം സൺപ്രക്ടക്ഷനും നൽകണം. അഞ്ച് മുതൽ എഴ് സ്റ്റെപ്പുകൾ വരെയുണ്ടാകും പലരുടെയും ചർമസംരക്ഷണ ദിനചര്യ, അതായത് ചർമത്തിലെ വിവിധ ആവശ്യങ്ങൾ നിവർത്തിക്കാൻ ഏഴ് ഉൽപ്പന്നങ്ങൾ ഏതാണ്ട് ഓരേ സമയം ചർമത്തിലേക്ക് എത്തുകയാണ്.
ഫേയ്സ്‍വാഷ്, ടോണർ, സെറം, മോസ്ചറൈസർ, സ്ൺസ്ക്രീൻ, ക്രീം അങ്ങനെ നീളുന്ന ഘട്ടങ്ങൾ. എന്നാൽ ഇത്രയേറെ ഘട്ടങ്ങൾ ചർമത്തിന് ശരിക്കും ആവശ്യമുണ്ടോ?!
ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ തന്നെ ചർമത്തിനും അവയെ സ്വയം പുനഃസ്ഥാപിക്കാനുള്ള ഗുണങ്ങളുണ്ട്. അതായത്,ചർമത്തിന് സ്വഭാവികമായ മോസ്ചറൈസിങ്, ക്ലെൻസിങ്, എക്സ്ഫോളിയേറ്റിങ് ഗുണങ്ങളുണ്ട്. ചർമത്തിൽ അടങ്ങിയ പ്രകൃതിദത്ത എണ്ണമയം ചർമത്തെ മോസ്ചറൈസ് ചെയ്തു വയ്ക്കുന്നു. ചർമകോശങ്ങൾ മൃദകോശങ്ങളെ സ്വാഭാവികമായും എക്സ്ഫോളിയേറ്റ് ചെയ്യുകയും ചെയ്യും.
ചർമസംരക്ഷണ ദിനചര്യ
ദിവസവും ചർമത്തിൽ വാരിപുരട്ടുന്ന പല സ്കിൻകെയർ ഉൽപന്നങ്ങളും യഥാർഥത്തിൽ നമ്മുടെ ചർമത്തിന് ആവശ്യമില്ലാത്തതാണെന്ന് ചർമരോഗവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇവ ചർമത്തെ കൂടുതൽ സമ്മർദത്തിലാക്കുകയും അവയുടെ സ്വഭാവിക ഗുണങ്ങളെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഇവ ചർമത്തിൽ തടസങ്ങൾ ഉണ്ടാക്കുകയും സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ അസന്തുലിതാവസ്ഥ പലപ്പോഴും മുഖക്കുരു, എക്സിമ, സോറിയാസിസ് പോലുള്ള അവസ്ഥയിലേക്ക് നയിക്കുന്നു.
സൗന്ദര്യ വ്യവസായം
വിപണി പിടിച്ചെടുക്കാൻ പല കമ്പനികളും ആളുകൾക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇത് നിങ്ങളുടെ ചർമത്തിന് അനുയോജ്യമാകണമെന്നില്ല. പകരം, ചർമസംരക്ഷണ ദിനചര്യകൾ ലളിതമായി നിലനിർത്തുന്നതാണ് എപ്പോഴും നല്ലത്.
ഏതെങ്കിലും തരത്തിൽ ചർമപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ചർമരോഗവിദഗ്ധനെ സമീപിക്കുക. പകരം, സോഷ്യൽമീഡിയയെയും പരസ്യങ്ങളെ വിശ്വസിച്ചാൽ ചർമത്തെ രോഗാവസ്ഥയിലേക്ക് നയിക്കും. സൗന്ദര്യ ശാസ്ത്രം പലപ്പോഴും ചർമത്തിന്റെ ആരോഗ്യത്തിനാകില്ല മുൻഗണന നൽകുന്നത്. അവ ചർമം തിളങ്ങുന്നതിനാണ് പ്രധാന്യം നൽകുന്നത്. രണ്ടും വിപരീത ധ്രുവങ്ങളാണ്.
കുടലിന്റെ ആരോഗ്യം
പല ചർമപ്രശ്നങ്ങളുടെയും മൂലകാരണം കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചർമസംരക്ഷണത്തിനൊപ്പം കുടലിന്റെ ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തണം. ദഹനാരോഗ്യം പരിപോഷിപ്പിക്കുന്നതിന് ചർമത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ആവർത്തിച്ചുള്ള ചർമപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
How much skincare is too much? what happens when you go overboard
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



