ചർമത്തിന് സ്വാഭാവിക തിളക്കം, ദിവസവും ഈ 5 പഴങ്ങൾ

ചർമത്തിൽ മാത്രമല്ല, എല്ലുകൾക്കു മജ്ജയ്ക്കും പേശികൾക്കും ഒക്കെ ഉറപ്പും ഘടനയും നൽകാൻ സഹായിക്കുന്ന ഘടകമാണ് കൊളാജൻ.

Orange peels
Orange peels, Collagen improving fruitsMeta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :1 ഒക്ടോബർ 2026, 3:43 pm IST

ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും സ്വാഭാവിക തിളക്കം നൽകാനും സഹയാക്കുന്ന ഒന്നാണ് കൊളാജൻ. ചർമത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്തുന്നതിൽ കൊളാജൻ അത്യാവശ്യമാണ്. എന്നാൽ പ്രായമാകുമ്പോഴും അമിതമായി സൂര്യപ്രകാശമേൽക്കുമ്പോഴും ചർമത്തിലെ കൊളാജൻ നഷ്ടപ്പെടാം. ഇത് ചുളിവുകള്‍ക്കും ചര്‍മം തൂങ്ങുന്നതിനും കാരണമാകുന്നു. ചർമത്തിൽ മാത്രമല്ല, എല്ലുകൾക്കു മജ്ജയ്ക്കും പേശികൾക്കും ഒക്കെ ഉറപ്പും ഘടനയും നൽകാൻ സഹായിക്കുന്ന ഘടകമാണ് കൊളാജൻ.

കൊളാജൻ ഉൽപാദനം കൂട്ടുന്നതിന് പലരും സപ്ലിമെന്റുകൾക്ക് പിന്നാലെ പോകാറുണ്ട്. എന്നാൽ പ്രകൃതിദത്തമായി തന്നെ കൊളാജൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് പഴങ്ങളുണ്ട്. ഇത് ഇടയ്ക്കിടെ ഡയറ്റിൽ ചേർക്കുന്നത് ശരീരത്തിൽ കൊളാജൻ ഉൽപാദനം മെച്ചപെടുത്താനും ചർമം യുവത്വമുള്ളതാക്കാനും സഹായിക്കുന്നു.

Orange peel hacks

Orange peel hacks - Pinterest

ഓറഞ്ച്

വിറ്റാമിൻ സിയുടെ കലവറയായ ഓറഞ്ച് ശരീരത്തിൽ കൊളാജൻ ഉത്പാദിപ്പിക്കാനും കൊളജൻ നഷ്ടപ്പെടാതെ സംരക്ഷിക്കാനും സഹായിക്കും. ഇത് ചർമത്തിന് തിളക്കവും പ്രസരിപ്പും നൽകും.

പപ്പായ

പപ്പായയിൽ അടങ്ങിയ വിറ്റാമിൻ എയും വിറ്റാമിൻ‌ സിയും കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതാണ്. പപ്പായയിലുള്ള പപ്പെയിൻ എന്ന എൻസൈം പുതിയ കോശങ്ങളെ ഉണ്ടാക്കുന്ന പ്രക്രിയ വേഗത്തിലാക്കും. മലിനീകരണവും സൂര്യപ്രകാശവും ഉണ്ടാകുന്ന കൊളാജൻ തകരാറുകളെ ഇത് പ്രതിരോധിക്കും. പപ്പായ കഴിക്കുന്നത് ചർമത്തിന് ആരോഗ്യകരമായ തിളക്കം നൽകും.

Strawberry

Strawberry - Pexels

സ്ട്രോബറി

സ്ട്രോബറിയിലുള്ള വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും കൊളാജൻ ശരീരത്തിലെ കൊളാജൻ ഉൽപാദനത്തെ സഹായിക്കും. പ്രായാധിക്യം മൂലം മുഖത്ത് പ്രത്യേകിച്ച് വായ്ക്കും കണ്ണിനും ചുറ്റും വരുന്ന നേർത്ത ചുളിവുകൾ കുറയ്ക്കാൻ ഇവ സഹായിക്കും.

കിവി

വിറ്റാമിൻ സിയുടെ മറ്റൊരു മികച്ച ഉറവിടമാണ് കിവി. ഇത് കൂടാതെ കിവിയിൽ അടങ്ങിയ വിറ്റാമിൻ ഇയും ആൻ്റിഓക്സിഡൻ്റുകളും കൊളാജൻ നിർമാണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. കിവി ഡയറ്റിൽ ഉൾപെടുത്തുന്നവരുടെ ചർമത്തിന് അത്ര ക്ഷീണം തോന്നുകയില്ല, ഇത് ചർമത്തെ ദൃഢമാക്കാനും സഹായിക്കും.

മാതളനാരങ്ങ

വാർദ്ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാനും സുര്യപ്രകാശവും മലിനീകരണവും കാരണം നശിച്ചു തുടങ്ങിയ കൊളാജനെ വീണ്ടെടുക്കാനും മാതളനാരങ്ങ സഹായിക്കും. മാതളനാരങ്ങ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ചർമത്തിന് ഉണർവും തുടിപ്പും നൽകാനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates