ഉറക്കത്തിൽ വിട്ടുവീഴ്ച പാടില്ല; ദൈർഘ്യം പ്രായമനുസരിച്ച് മാറണം
സ്കൂളിൽ പോകുന്ന പ്രായത്തിലുള്ള ആറു മുതൽ 12 വയസ്സുവരെ പ്രായക്കാർ ഒൻപതു മുതൽ 12 മണിക്കൂർ വരെ ഉറങ്ങണം

ആരോഗ്യമുള്ള ഒരു ജീവിതം നയിക്കേണ്ടതിന് ഉറക്കത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ തിരക്കുകൾ മൂലം വെട്ടിച്ചുരുക്കുന്ന ഉറക്കം നിങ്ങൾ ഒരു നിത്യ രോഗി ആക്കാം. ഉറക്കം കുറയുന്നത് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ മുതൽ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് വരെ കാരണമാകും.
ഓരോ പ്രായക്കാരും എത്രത്തോളം ഉറങ്ങണം
മൂന്നു മാസം വരെ പ്രായമുള്ള നവജാതശിശുക്കൾ 14 മുതൽ 17 മണിക്കൂർ കിടന്നുറങ്ങണമെന്നാണ് സിഡിസി നിർദേശിക്കുന്നത്. നാലു മുതൽ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ 12 മുതൽ 16 മണിക്കൂർ ഉറങ്ങണം. ഒരു വയസ് മുതൽ രണ്ടു വയസ് വരെ പ്രായത്തിലുള്ള കുട്ടികൾക്ക് 11 മുതൽ 14 മണിക്കൂർ ഉറക്കം ലഭിക്കണം. മൂന്നു മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളാണെങ്കിൽ 10 മുതൽ 13 മണിക്കൂർ വരെയും ഉറങ്ങണം.
സ്കൂളിൽ പോകുന്ന പ്രായത്തിലുള്ള ആറു മുതൽ 12 വയസ്സുവരെ പ്രായക്കാർ ഒൻപതു മുതൽ 12 മണിക്കൂർ വരെ ഉറങ്ങണം. 13 മുതൽ 17 വരെ പ്രായമുള്ള കൗമാരക്കാർ എട്ടു മുതൽ 10 മണിക്കൂർ വരെയും 18 മുതൽ 60 വയസ്സു വരെ പ്രായമുള്ളവർ ഏഴു മണിക്കൂറോ അതിലധികമോ ഉറങ്ങുകയും വേണം. ഇനി അറുപത്തിയൊന്നിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരാണെങ്കിൽ ഏഴു മുതൽ ഒമ്പത് മണിക്കൂറും അറുപത്തിയഞ്ചു വയസ്സും അതിനുമുകളിലും പ്രായമുള്ളവർ ഏഴുമുതൽ എട്ടുമണിക്കൂറും ഉറങ്ങണം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT
ഹൃദയാഘാതം തടയാന്‍ ഒഴിവാക്കാം, ഈ നാല് ശീലങ്ങള്‍
മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ
രാത്രി അത്താഴം ഉറങ്ങുന്നതിന് കുറഞ്ഞത് ഒന്നര മണിക്കൂർ മുൻപെങ്കിലും കഴിക്കാൻ ശ്രമിക്കുക
ഉറങ്ങുന്നതിന് 90 മിനിറ്റ് മുൻപ് സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കൾ സമീപത്ത് നിന്ന് മാറ്റി വെക്കുക
ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ചെറു ചൂടു പാൽ കുടിക്കുന്നത് പെട്ടെന്ന് ഉറങ്ങാൻ സഹായിക്കും.
വാഴപ്പഴം കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടും
രാത്രി ഉറങ്ങുന്നതിന് തൊട്ടു മുൻപ് കഠിനമായ വ്യായാമം ചെയ്യാതിരിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


