നല്ല ഉറക്കത്തിന് കിടത്തം മാത്രമല്ല, കിടക്കയും നന്നാവണം, മെത്ത തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | World Sleep Day

ഗുണനിലവാരമുള്ള ഉറക്കത്തിന് നട്ടെല്ലിന് കൃത്യമായ താങ്ങ് നൽകുന്നതായിരിക്കണം കിടക്ക.

World Sleep Day
World Sleep DayPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :13 മാർച്ച് 2026, 11:15 am IST

ഉറക്കം ശരിയാക്കാൻ നമ്മൾ പല വഴികൾ തേടാറുണ്ട്. സ്ക്രീൻ ടൈം കുറച്ചും ലൈറ്റ് ഓഫ് ആക്കും യോ​ഗ ചെയ്തും ഭക്ഷണം ക്രമീകരിച്ചുമൊക്കെ പരിശ്രമിച്ചാലും ഉറക്കം അങ്ങോട്ട് നേരെയാകുന്നില്ലെന്ന തോന്നൽ ഉണ്ടാകാറുണ്ടോ? ഉറക്ക-ഉണർവ് സമയദൈർഘ്യം കൃത്യമായാൽ കൂടി, രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും നടുവേദനയും. ഇതിന്റെ കാരണം നിങ്ങളുടെ കിടത്തമല്ല, കിടക്കയാണ്.

ഇന്ന് ലോക ഉറക്കദിനം. എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാം വെള്ളിയാഴ്ചയാണ് ഉറക്കദിനമായി ആചരിക്കുന്നത്. വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക ഉറക്കദിനം സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.

അപ്പോൾ കിടക്ക എങ്ങനെ ശരിയാക്കാം!

പറഞ്ഞു വന്നത്.., നല്ല ഉറക്കത്തിന് കിടക്കയുടെ പങ്ക് എന്താണെന്നാണ്. ഗുണനിലവാരമുള്ള ഉറക്കത്തിന് നട്ടെല്ലിന് കൃത്യമായ താങ്ങ് നൽകുന്നതായിരിക്കണം കിടക്ക. എന്നാൽ നമ്മൾ കിടക്ക അല്ലെങ്കിൽ മെത്ത തിരഞ്ഞെടുക്കുന്നത് സോഫ്റ്റ്നസ് നോക്കിയാണ്. ഇത് സുഖകരമായ ഉറക്കം നൽകുമെന്നത് വെറും തെറ്റിദ്ധാരണയാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നട്ടെല്ലിന്റെ സ്വാഭാവിക വിന്യാസം (Spine Allignment) നിലനിർത്തുന്നതും പ്രഷർ പോയിന്റുകൾ കുഷ്യൻ ചെയ്യുകയും ചെയ്യുന്ന മെത്തയാണ് ഉറക്കത്തിന് ഏറ്റവും മികച്ചത്.

ശരീരഭാരത്തിന് അനുസരിച്ച് കിടക്കകൾ (Soft/Medium Firm) തിരഞ്ഞെടുക്കാം. മെമ്മറി ഫോം, ലാറ്റക്സ്, ഹൈബ്രിഡ് എന്നിവ മികച്ച ഓപ്ഷനുകളാണ്. ഉറങ്ങുന്ന രീതി (വശം, മലർന്ന്, കമഴ്ന്ന്), അലർജി സാധ്യത, വായുസഞ്ചാരം, ബ്രാൻഡ് വാറന്റി എന്നിവ പരിശോധിച്ച ശേഷം മാത്രം മെത്ത വാങ്ങുക.

ശരീരതരം അനുസരിച്ച് എങ്ങനെ കിടക്ക തിരഞ്ഞെടുക്കാം

ഓരോ വ്യക്തികളുടെയും ശരീരം വ്യത്യസ്തമാണ്. ചിലർ മെലിഞ്ഞവരാണെങ്കിൽ ചിലർ തടിച്ചവരാണ്. നല്ല കിടക്ക നട്ടെല്ലിനെ സ്വാഭീവിക വളവിൽ നിലനിർത്താൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ സമ്മർദം കുറയ്ക്കുന്നു.

മെലിഞ്ഞവർക്ക്

ശരീരത്തിന്റെ സെൻസിറ്റീവ് പോയിന്റുകളിൽ സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ അല്പം സോഫ്റ്റ് ആയ ഒരു മെത്ത തിരഞ്ഞെടുക്കാം. മെമ്മറി ഫോം അല്ലെങ്കിൽ ലാറ്റക്സ് മെത്തകളാണ് മികച്ച ഓപ്ഷനുകൾ.

തടിച്ച ശരീരമുള്ളവർക്ക്

നടുവിനും അരക്കെട്ടിനും ശരിയായ പിന്തുണ ലഭിക്കുന്നതിന് മീഡിയം/ഫ്രീം മെത്തകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

വിശാലമായ തോളുകളോ അരക്കെട്ടോ ഉള്ളവർ

തോളുകൾക്കും അരക്കെട്ടിനും ശരിയായ പിന്തുണ ലഭിക്കുന്നതിന് മർദ്ദം കുറയ്ക്കുന്ന മെത്ത തിരഞ്ഞെടുക്കാം. ഹൈബ്രിഡ് മെത്തകളും അനുയോജ്യമാകാം.

ഉറക്കരീതിയും കിടക്ക തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും

മലർന്ന് ഉറങ്ങുന്നവർക്ക്

ഇടത്തരം അല്ലെങ്കിൽ അൽപ്പം കട്ടിയുള്ള മെത്തയാണ് ഏറ്റവും നല്ലത്. ഇത് പുറകിന് പൂർണ്ണ പിന്തുണ നൽകുന്നു, നട്ടെല്ല് നേരിയ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നു.

വശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നവർക്ക്

ഇടത്തരം മൃദുവായ മെത്തയാണ് അനുയോജ്യം. ഇത് ഇടുപ്പിലും തോളിലും സമ്മർദ്ദം കുറയ്ക്കുന്നു.

News Now

Summary

World Sleep Day, Importance Of Good Mattress: How To Choose The Right One

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates