എച്ച്എംപിവിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മാസ്ക് നിര്‍ബന്ധം, എന്നാല്‍ എങ്ങനെ തിരഞ്ഞെടുക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാസ്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

mask
മാസ്ക്Source by : പിടിഐ
Last Updated :11 January 2025, 6:01 pm IST

ആഗോളതലത്തില്‍ ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ് കേസുകളുടെ എണ്ണം പെരുകിയതോടെ മാസ്കുകളുടെ പ്രചാരം വീണ്ടും വര്‍ധിപ്പിച്ചു. വൈറസ് പാകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗങ്ങളിലൊന്നാണ് മാസ്‌ക് ഉപയോഗം. എന്നാല്‍ ശ്വസന അണുബാധയ്ക്കെതിരെ മാസ്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അണുബാധ തടയാന്‍ ഏറ്റവും മികച്ചത് ഏത്?

തുണി മാസ്‌കുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, എന്‍95, കെഎന്‍95 തുടങ്ങി വ്യത്യസ്തതരം മാസ്‌കുക്കള്‍ ഇന്ന് നിലവിലുണ്ട്. തുണി മാസ്‌കുകള്‍ സൗകര്യപ്രദമാണെങ്കിലും എച്ച്എംപിവി പോലുള്ള അണുബാധകള്‍ക്കെതിരെ പരിമിതമായ സംരക്ഷണം മാത്രമേ ഇവ നല്‍കൂ. ചെറിയ കണികകളെ ഫില്‍ട്ടര്‍ ചെയ്യുന്നതില്‍ അവ ഫലപ്രദമല്ല.

അതേസമയം സര്‍ജിക്കല്‍ മാസ്‌കുകള്‍ കൂടുതല്‍ ഫലപ്രദമായിരിക്കും. വായുവിലൂടെയുള്ള ചെറിയ കണികകളെയും തടയുന്ന തരത്തിലാണ് അവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവ കൂടുതല്‍ അയഞ്ഞതായതിനാല്‍ വശങ്ങളിലൂടെ വായു ഉള്ളിലേക്ക് കടന്നു പോകാന്‍ അനുവദിക്കുന്നതു കൊണ്ട് അവയുടെ മൊത്തത്തിലുള്ള ഫലപ്രാപ്തി കുറയ്ക്കുന്നു.

ഉയര്‍ന്ന തലത്തില്‍ സംരക്ഷണം നല്‍കുന്നതിന് എന്‍95 മാസ്‌കുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. വളരെ സൂഷ്മമായ കണികളെ 95 ശതമാനം വരെ ഫില്‍ട്ടര്‍ ചെയ്യുന്ന തരത്തിലാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടാതെ അവ ഫിറ്റ് ആയി ഇരിക്കുന്നത് വായു ഉള്ളിലേക്ക് കയറുന്നത് തടയുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികള്‍ എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് കുട്ടികളുടെ ശ്വസനത്തെ തടസപ്പെടുത്താം. കുട്ടികള്‍ക്ക് സര്‍ജിക്കല്‍ മാസ്‌കുകള്‍ അല്ലെങ്കില്‍ കെഎഫ്94 മാസ്‌കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

എത്ര തവണ എന്‍95 മാസ്‌ക് പുനരുപയോഗിക്കാം

എത്ര തവണ മാസ്‌ക് ധരിക്കുന്നു എന്നതിനെക്കാള്‍ പ്രധാനം മാസ്ക് എത്ര നേരം വരെ ധരിക്കുന്നു എന്നതാണ്. എന്‍95 ധരിച്ചു കൊണ്ട് ഓരോ തവണ ശ്വാസോഛ്വാസം ചെയ്യുമ്പോഴും മാസ്‌കില്‍ കണങ്ങള്‍ അടിഞ്ഞു കൂടുന്നു. മാസ്‌കില്‍ ധാരാളം കണികകള്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ അത് ശ്വസനത്തെ കൂടുതല്‍ ബുദ്ധിമുട്ടാക്കും. എന്‍95 മാസ്‌കിന്റെ ഉപയോഗം രണ്ടോ മൂന്നോ ദിവസത്തേക്ക് പരിമിതപ്പെടുത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now