
അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?
ഹിന്ദുവിശ്വാസത്തില്‍ ദേവീആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുള്ള പുണ്യകാലമാണ് നവരാത്രി.

ഹിന്ദുവിശ്വാസത്തില്‍ ദേവീആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുള്ള പുണ്യകാലമാണ് നവരാത്രി. ഒന്‍പത് രാത്രികളും പത്ത് ദിവസങ്ങളും നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം പരാശക്തിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുന്നതിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തവണ ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് വിശ്വാസികള്‍ നവരാത്രി ആഘോഷിക്കുന്നത്. ഞായറാഴ്ചയാണ് നവരാത്രി ആരംഭം. ഒക്ടോബര്‍ 20 ചൊവ്വാഴ്ചയാണ് മഹാനവമി/ ആയുധപൂജ. ഒക്ടോബര്‍ 21ന് നടക്കുന്ന വിജയദശമി/ വിദ്യാരംഭം/ പൂജയെടുപ്പ് ചടങ്ങുകളോടെയാണ് ദിവസങ്ങള്‍ നീണ്ട നവരാത്രി ഉത്സവത്തിന് സമാപനം കുറിക്കുക.
നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?
കേരളത്തില്‍ കന്നി മാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിവസം മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. നവരാത്രിയില്‍ അമാവാസി മുതല്‍ വ്രതം ആരംഭിക്കണം. വ്രത ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉറക്കമുണര്‍ന്നു കുളിച്ച് ശുഭ്ര വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദര്‍ശനം നടത്തുകയോ ദേവീകീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാന വേളയില്‍ അരിയാഹാരം ഒരു നേരം മാത്രമാക്കി ചുരുക്കണം. ഒരുനേരം പാല്, ഫലവര്‍ഗങ്ങള്‍ എന്നിവ മാത്രം മറ്റു നേരങ്ങളില്‍ കഴിക്കാവുന്നതാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിര്‍ബന്ധമായും വര്‍ജിക്കണം. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്.
എല്ലാദിവസവും ക്ഷേത്രദര്‍ശനം നടത്താന്‍ ആകുമെങ്കില്‍ വളരെ ഉത്തമമാണ്. എല്ലാ കര്‍മങ്ങളും ദേവീ സ്മരണയോടെ ആകണം. ഒമ്പത് ദിവസങ്ങളിലായി ഒമ്പത് വ്യത്യസ്ത ഭാവങ്ങളില്‍ ആണ് ദേവിയെ ആരാധിക്കേണ്ടത്. ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് ഏറ്റവും പ്രാധാനം.
കൂടുതല്‍ ആളുകളും അഷ്ടമി, നവമി, ദശമി എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അഷ്ടമി ദിവസമാണ് പൂജ വയ്ക്കേണ്ടത്. നവമിയില്‍ അധ്യയനം നിഷിദ്ധമാണ്. വിജയദശമി ദിവസം വിദ്യാരംഭദിനമാണ്. ഒന്‍പതു ദിവസങ്ങള്‍ തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് അവസാന മൂന്നു ദിവസം മാത്രമായും വ്രതം അനുഷ്ടിക്കാം. ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം, ലളിതാ ത്രിശതീ സ്തോത്രം, സൗന്ദര്യ ലഹരി മുതലായവ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.
ആയുസ്സ്, ദാരിദ്ര്യശമനം, വിദ്യാഗുണം, ആഗ്രഹസാധ്യം, ശത്രുദോഷ നിവാരണം, ധനലാഭം, കുടുംബൈശ്വര്യം തുടങ്ങിയവയാണ് നവരാത്രി വ്രതത്തിന്റെയും പൂജയുടെയും ഫലമായി ലഭിക്കുക. ദേവിയെ ഓരോ ദിവസവും ഓരോ രൂപത്തില്‍ സങ്കല്‍പ്പിച്ച് ആരാധിക്കുന്നു. ഓരോ ദിവസവും ദേവിയെ ഓരോ വ്യത്യസ്ത മന്ത്രം കൊണ്ട് ആരാധിക്കുന്നു.
WHAT TO READ NEXT

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


