
വീട്ടിൽ ഉണ്ടാക്കുന്ന കായ വറുത്തത് ഇനി ഒട്ടിപ്പിടിച്ചിരിക്കില്ല, നല്ല ക്രിസ്പിയും ആക്കാം
കുറച്ചു മെനക്കെട്ടാല്‍ കടയിലെ പോലെ ക്രിസ്പിയായ കായ വറുത്തത് നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതെയുള്ളൂ

കായ വറുത്തത് ഇല്ലാതെ എന്ത് ഓണം!. തീരുവോണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചന്തയില്‍ നിന്ന് കായ വാങ്ങി വന്ന് ഒരുക്കി, നല്ല വെളിച്ചെണ്ണയില്‍ വറുത്തെടുത്തിരുന്ന കാലം പതിയെ മങ്ങിയിരിക്കുന്നു. ഇപ്പോള്‍ പാക്കറ്റില്‍ ബനാന ചിപ്സ്, റെഡി ടു ഈറ്റ് എന്ന രീതിയില്‍ കിട്ടും. എന്നാൽ അത് അത്ര ആരോഗ്യകരമായ ഓപ്ഷൻ അല്ല. കുറച്ചു മെനക്കെട്ടാല്‍ കടയിലെ പോലെ ക്രിസ്പിയായ കായ വറുത്തത് നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതെയുള്ളൂ.
നേന്ത്രക്കായ ആണ് കായ വറുക്കുന്നതിന് തിരഞ്ഞെടുക്കുന്നത്. നല്ലതുപോലെ മൂത്ത കായകള്‍ തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പെത്താത്ത കായകളാണെങ്കില് ചിപ്സിന് യഥാര്‍ഥ രുചി കിട്ടില്ല. മാത്രമല്ല, അവ ക്രിസ്പി ആകണമെന്നുമില്ല. നൂറ് കൂടുതലുള്ള നേന്ത്രക്കായ ആണ് എപ്പോഴും വറുക്കാന്‍ ബെസ്റ്റ്.
ഓരേ കനത്തില്‍ വട്ടത്തില്‍ കായ അരിഞ്ഞെടുക്കണം. അരിഞ്ഞവ ഒരുപോലെ ഇരുന്നാല്‍ മാത്രമേ വറുക്കുമ്പോള്‍ കൃത്യമായി എല്ലാ കായകളും ഒരുമിച്ച് പാകമായി കിട്ടുകയുള്ളൂ. നല്ലതു പോലെ കനം കുറച്ചരിഞ്ഞാല്‍ ചിപ്സ് നല്ല ക്രിസ്പി ആയിരിക്കും.
അരിഞ്ഞ കായകള്‍ ഉപ്പും മഞ്ഞളും കലര്‍ത്തിയ വെള്ളത്തില്‍ അഞ്ച് മിനിറ്റ് നേരം വയ്ക്കാം. ഇത് കായയുടെ കറ മാറാനും ചിപ്സ് പരസ്പരം ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും. ശേഷം വെള്ളം നന്നായി വാർന്നു പോകുന്നതിന് ഒരു അരിപ്പയിലേക്ക് മാറ്റാം. ശേഷം അടികട്ടിയുള്ള വലിയ പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് നല്ലതു പോലെ ചൂടായതിന് ശേഷം അരിഞ്ഞ കായകള്‍ ഘട്ടം ഘട്ടമായി വെളിച്ചെണ്ണയില്‍ വറുത്തു കോരാം. ചൂടാറിയ ശേഷം ഒരു വായുകടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Onam Special Recipe: How to make banana chips crispy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




