
ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്
ഫ്ലാക്സ് സീഡ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജെൽ മുടിയിൽ സ്വാഭാവിക സ്റ്റൈലിങ് ജെൽ പോലെ ഉപയോഗിക്കാം.

ഒമോഗ-3 ഫാറ്റി ആസിഡ്, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ഫ്ലാക്സ് വിത്തുകൾ നമ്മുടെ മുടിയുടെയും ചർമത്തിന്റെ ആരോഗ്യത്തിന് പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഒരു കൂട്ടാണ്. ഫ്ലാക്സ് സീഡ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജെൽ മുടിയിൽ സ്വാഭാവിക സ്റ്റൈലിങ് ജെൽ പോലെ ഉപയോഗിക്കാം. മാത്രമല്ല ഫ്ലാക്സ് സീഡ്സ് ഡയറ്റിൽ ചേർക്കുന്നത് ചർമത്തിന്റെ ആരോഗ്യ മെച്ചപ്പെടുത്തുമെന്നും ചില പഠനങ്ങൾ പറയുന്നു.
മുടിയിൽ ഫ്ലാക്സ് സീഡ് ജെൽ എങ്ങനെ തയ്യാറാക്കാം?
വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഫ്ലാക്സ് സീഡ് ജെൽ. അതിന് രണ്ട് ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡുകളും ഒരു കപ്പ് വെള്ളവും മതിയാകും.
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ വെള്ളവും ഫ്ലാക്സ് സീഡും ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചുതുടങ്ങിയ ശേഷം ഏകദേശം 5-10 മിനിറ്റ് ചെറിയ തീയിൽ വയ്ക്കാം. വെള്ളം ചെറിയ രീതിയിൽ കട്ടിയാവുകയും ജെൽ പോലെ ആവുകയും ചെയ്യുമ്പോൾ തീ ഓഫ് ചെയ്യാം. ചൂട് മാറിയ ശേഷം വൃത്തിയുള്ള നേർത്ത തുണിയോ അരിപ്പയോ ഉപയോഗിച്ച് ജെൽ അരിച്ചെടുക്കാം. പൂർണമായി തണുത്ത ശേഷം വൃത്തിയുള്ള കണ്ടെയ്നറിൽ സൂക്ഷിക്കാം.
മുടിയിൽ എങ്ങനെ ഉപയോഗിക്കണം?
കഴുകി വൃത്തിയാക്കിയ, ചെറുതായി നനവുള്ള മുടിയിൽ ചെറിയ അളവിൽ ഫ്ലാക്സ് സീഡ് ജെൽ പുരട്ടാം. മുടിയുടെ നീളത്തിലും അറ്റത്തും പ്രത്യേകിച്ച് പുരട്ടിയ ശേഷം വിരലുകൾ കൊണ്ട് മുടി ക്രമീകരിക്കാം. മുടി വരണ്ടു പോകുന്നത് കുറയ്ക്കാനും ചുരുളിമ നന്നായി വരാനുമൊക്കെ ഇതൊരു സ്റ്റൈലിങ് ജെൽ ആയി ഉപയോഗിക്കാം. തലയോട്ടിയിൽ പുരട്ടേണ്ടതില്ല. പ്രത്യേകിച്ച് എണ്ണമയമുള്ള scalp, താരൻ, ചൊറിച്ചിൽ എന്നിവയുള്ളവർ ആദ്യം ചെറിയ ഭാഗത്ത് പരീക്ഷിക്കുന്നതാണ് നല്ലത്.
ഫ്ലാക്സ് സീഡ് ജെൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട്ടിൽ തയ്യാറാക്കുന്ന ജെലിൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടില്ലാത്തതിനാൽ ഒരുപാട് നാളുകൾ പുറത്തുവെച്ച് ഉപയോഗിക്കരുത്.
വൃത്തിയുള്ള, അടച്ച പാത്രത്തിൽ സൂക്ഷിക്കുക
ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
മണത്തിലോ നിറത്തിലോ ഘടനയിലോ മാറ്റമുണ്ടായാൽ ഉപയോഗിക്കരുത്.
ചെറിയ ബാച്ച് ആയി തയ്യാറാക്കുന്നതാണ് നല്ലത്
ഉപയോഗിക്കുന്നതിന് മുമ്പ് കൈകളും പാത്രവും വൃത്തിയായിരിക്കണം.
ഫ്ലാക്സ് സീഡ് എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. പ്രത്യേകിച്ച് സെൻസിറ്റീവ് സ്കിൻ, എക്സിമ, മുഖക്കുരു വരാൻ സാധ്യതയുള്ള ചർമം, സ്കാൽപ്പ് അലർജി ഉള്ളവർ കൂടുതൽ സൂക്ഷിക്കണം. ആദ്യമായി ഉപയോഗിക്കുമ്പോൾ കൈയുടെ ചെറിയ ഭാഗത്തോ ചെവിക്ക് പിന്നിലോ ചെറിയ അളവിൽ പരീക്ഷിച്ച് പ്രതികരണം ഉണ്ടാകുന്നുണ്ടോ എന്ന് നോക്കാം.
WHAT TO READ NEXT
അര്‍ധ രാത്രിയിലെ പവര്‍ കട്ട് നിങ്ങളെ രോഗിയാക്കും; ഡോക്ടറുടെ കുറിപ്പ്
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
How make flax seed gel in home, how to apply on hair
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



