
കറിവേപ്പില കരിഞ്ഞു പോകില്ല, മാസങ്ങളോളം സൂക്ഷിക്കാന്‍ ഇതാ നാല് സ്മാര്‍ട്ട് ടെക്നിക്കുകള്‍
കറിവേപ്പില പെട്ടെന്ന് കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്.

കറികള്‍ക്കൊക്കെ ഒരു മണവും ഗുണവും കിട്ടണമെങ്കില്‍ കറിവേപ്പില കൂടിയേ തീരൂ, അതാണ് മലയാളികളുടെ ഒരു രീതി. എന്നാല്‍ കറിവേപ്പില ഫ്രഷ് ആയി സൂക്ഷിക്കുകയാണ് പ്രയാസം. വീടുകളില്‍ വളര്‍ത്താന്‍ കഴിയാത്തവര്‍ കടകളില്‍ നിന്ന് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ അത് മോശമാവുകയും ചെയ്യും. എന്നാല്‍ കറിവേപ്പില പെട്ടെന്ന് കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്.
വെള്ളം നിറച്ച ജാറിൽ
കറിവേപ്പിലയുടെ ചെറിയ തണ്ടുകൾ മുറിച്ച് എടുത്ത് വലുപ്പമുള്ള കുപ്പി ജാറിൽ വെള്ളം നിറച്ച് അതിൽ ഇട്ട് വയ്ക്കാം. ഒരാഴ്ചയിൽ കൂടുതൽ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും.
കോട്ടൺ തുണി
തണ്ടോടു കൂടി കറിവേപ്പില പൊട്ടിച്ചെടുക്കണം. ഒരു ബേയ്‌സിനിൽ കുറച്ച് വെള്ളമെടുത്ത് അതിൽ ഒരു അടപ്പ് വിനിഗർ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പിലകൾ മുക്കി വയ്ക്കാം. ശേഷം ഈ ഇലകൾ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറിൽ നിവർത്തിയിടണം. വെള്ളം നന്നായി തോരുമ്പോൾ ഇലകൾ ഒരു കോട്ടൺ തുണിയിൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെയിരിക്കും.
WHAT TO READ NEXT

ആപ്പിള്‍ ജ്യൂസ് ഒറ്റവലിക്ക് കുടിക്കണം, ഇല്ലെങ്കില്‍ പല്ലിന് പണിയാവും
പ്ലാസ്റ്റിക് പാത്രങ്ങള്‍
വെള്ളത്തിൽ വിനാഗിരി ചേർത്ത് കഴുകിയെടുത്ത ഇലകൾ ഉണങ്ങിയ ശേഷം പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. മറ്റൊരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഇത് മൂടുകയും വേണം. അധികം കുത്തി നിറയ്ക്കരുത്. നന്നായി മൂടിവയ്ക്കാനും ശ്രദ്ധിക്കണം. ഫ്രിഡ്ജിൽ രണ്ട് മാസം വരെ ഇങ്ങനെ സൂക്ഷിക്കാനാകും.
സിപ്പ് ലോക്ക് കവറിൽ
വിനാഗിരി ചേര്‍ത്ത വെള്ളത്തിൽ കഴുകിയെടുത്ത ഇലകൾ ഉണക്കിയ ശേഷം സിപ്പ് ലോക്ക് കവറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു വർഷം വരെ കറിവേപ്പില കേട് വരാതെ ഇരിക്കാൻ സഹായിക്കും. ഇലകൾ സിപ്പ് ലോക്ക് കവറിൽ ഇട്ട് എയർ മുഴുവൻ കളഞ്ഞ് വൃത്തിയായി അടച്ചുവയ്ക്കണം. ഇത് ഫ്രീസറിൽ വേണം സൂക്ഷിക്കാൻ. ഒരോ തവണ എടുക്കുമ്പോളും അധികം നേരം പുറത്ത് വയ്ക്കാതെ വേണ്ടത് എടുത്തശേഷം ഉടൻ തിരികെവയ്ക്കണം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
How to store Curry leaves for a long periods
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



