വീട്ടിൽ ബ്ലീച്ച് ഉപയോഗിക്കുമ്പോൾ, ഈ അബദ്ധങ്ങൾ ഒഴിവാക്കുക
ബ്ലീച്ച് ഉപയോഗിക്കുമ്പോൾ ചില അടിസ്ഥാന സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടത് പ്രധാനമാണ്.

വീട്ടിലെ ബാത്ത്റൂം ഉൾപ്പെടെ പല ഭാഗങ്ങളും വൃത്തിയാക്കാനും അണുനശീകരണത്തിനുമായി നമ്മൾ ബ്ലീച്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ ശ്വാസകോശ പ്രശ്നങ്ങൾ, ചർമപ്രശ്നങ്ങൾ, കണ്ണിന് പരിക്ക്, വിഷവാതകങ്ങൾ മൂലമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. അതുകൊണ്ട് തന്നെ ബ്ലീച്ച് ഉപയോഗിക്കുമ്പോൾ ചില അടിസ്ഥാന സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടത് പ്രധാനമാണ്.
ബ്ലീച്ച് ഒരിക്കലും മറ്റ് ക്ലീനറുകളുമായി കലർത്തരുത്, ഇതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ബ്ലീച്ചും ആസിഡ് അടങ്ങിയ ടോയ്ലറ്റ് ക്ലീനറുകളും ഒരുമിച്ച് ഉപയോഗിക്കരുത്. ബ്ലീച്ചും അമോണിയ അടങ്ങിയ ക്ലീനറുകളും കലർത്തരുത്. വിനാഗിരി (Vinegar), നാരങ്ങാനീര് പോലുള്ള അമ്ലസ്വഭാവമുള്ള വസ്തുക്കളുമായി ചേർക്കരുത്. ഇത്തരത്തിൽ കലർന്നാൽ ക്ലോറിൻ പോലുള്ള വിഷവാതകങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
ബ്ലീച്ച് ശ്വസിക്കുമ്പോൾ ആരോഗ്യത്തിന് സംഭവിക്കുന്നത്
ശ്വാസതടസം
കണ്ണെരിച്ചിൽ
തൊണ്ടയിൽ കഠിനമായ അസ്വസ്ഥത
നെഞ്ചുവേദന
ഗുരുതര സാഹചര്യങ്ങളിൽ ആശുപത്രി ചികിത്സ ആവശ്യമായി വരാം.
നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് മാത്രം ഉപയോഗിക്കുക
ബ്ലീച്ചിന്റെ ഗന്ധം അടച്ച മുറികളിൽ കൂടുതൽ അടിഞ്ഞുകൂടാം. അതുകൊണ്ട്, ജനലുകളും വാതിലുകളും തുറന്നിടുക. എക്‌സോസ്റ്റ് ഫാൻ ഉണ്ടെങ്കിൽ പ്രവർത്തിപ്പിക്കുക. ചെറിയ അടച്ച ബാത്ത്റൂമുകളിൽ ദീർഘനേരം ബ്ലീച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
കൈയുറ ധരിക്കുക
ബ്ലീച്ച് നേരിട്ട് ചർമവുമായി ബന്ധപ്പെടുമ്പോൾ ചർമം വരണ്ടു പോകാം, ചിലർക്ക് ചൊറിച്ചിൽ, അലർജി, പൊള്ളലിന് സമാനമായ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകാം. റബ്ബർ അല്ലെങ്കിൽ നൈട്രൈൽ കൈയുറകൾ ധരിക്കുന്നത് നല്ലതാണ്.
ബ്ലീച്ച് കണ്ണിൽ വീണാൽ, കടുത്ത എരിച്ചിൽ അല്ലെങ്കിൽ കാഴ്ച മങ്ങൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഉടൻ ധാരാളം ശുദ്ധജലത്തിൽ കണ്ണ് കഴുകുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
അമിതമായി ഉപയോഗിക്കരുത്
കൂടുതൽ ബ്ലീച്ച് ഉപയോഗിച്ചാൽ കൂടുതൽ വൃത്തിയാകുമെന്നത് തെറ്റായ ധാരണയാണ്. അമിതമായി ഉപയോഗിച്ചാൽ, വിഷവാതക സാധ്യത വർധിപ്പിക്കും. ഉപരിതലങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഉൽപ്പന്നത്തിന്റെ ലേബലിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുക.
കിച്ചൺ കൗണ്ടർ, കട്ടിങ് ബോർഡ് തുടങ്ങിയ സ്ഥലങ്ങളിൽ ബ്ലീച്ച് ഉപയോഗിക്കുമ്പോൾ വെള്ളമൊഴിച്ച് നന്നായി കഴുകാൻ ശ്രദ്ധിക്കുക. മാത്രമല്ല, ഭക്ഷണാവശിഷ്ടങ്ങൾ അവിടെ ഇല്ലെന്ന് ഉറപ്പാക്കുക. കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും കൈവശം എത്താത്ത സ്ഥലത്ത് വേണം ബ്ലീച്ച് സൂക്ഷിക്കാൻ. കാലക്രമേണ ബ്ലീച്ചിന്റെ അണുനശീകരണശേഷി കുറയാം. കാലാവധി പരിശോധിച്ച ശേഷം ഉപയോഗിക്കുക. ദീർഘകാലം തുറന്നുവെച്ച ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
വസ്ത്രങ്ങളിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക
എല്ലാ തുണിത്തരങ്ങൾക്കും ബ്ലീച്ച് അനുയോജ്യമല്ല. നിറമുള്ള വസ്ത്രങ്ങൾ മങ്ങാം. ചില തുണികൾക്ക് കേടുപാടുകൾ സംഭവിക്കാം.
ലേബലിൽ ബ്ലീച്ച് ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.
കയ്യുറ ധരിച്ചിട്ടുണ്ടെങ്കിലും ബ്ലീച്ച് ഉപയോഗിച്ച ശേഷം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം. കണ്ണിലോ മുഖത്തോ കൈ തൊടുന്നതിന് മുമ്പ് കൈ ശുദ്ധമാണെന്ന് ഉറപ്പാക്കുക.
ബ്ലീച്ച് ഉപയോഗിക്കരുതാത്ത സാഹചര്യങ്ങൾ
മറ്റ് ക്ലീനറുകൾ നേരത്തെ ഉപയോഗിച്ച ഉപരിതലത്തിൽ ഉടൻ ബ്ലീച്ച് ഒഴിക്കരുത്.
അടച്ച മുറികളിൽ ദീർഘനേരം ഉപയോഗിക്കരുത്.
കുട്ടികളെ സമീപത്ത് നിർത്തി വൃത്തിയാക്കരുത്.
ഭക്ഷണപാത്രങ്ങളിൽ ഉപയോഗിക്കരുത്.
ചർമത്തിൽ നേരിട്ട് പ്രയോഗിക്കരുത്.
പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാൻ ഉപയോഗിക്കരുത്.
ബ്ലീച്ചിന്റെ വാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടാൽ:
ഉടൻ ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തേക്ക് മാറുക.
കടുത്ത ശ്വാസതടസം, നെഞ്ചുവേദന, തുടർച്ചയായ ചുമ, തലകറക്കം എന്നിവ ഉണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ പോകുക.
സ്വയം മരുന്ന് കഴിച്ച് ചികിത്സ വൈകിക്കരുത്.https://www.samakalikamalayalam.com/health-news/why-never-stay-in-wet-socks
WHAT TO READ NEXT

നനഞ്ഞ സോക്സ് ധരിക്കുന്നതു കൊണ്ട് ഉണ്ടാക്കുന്ന എട്ട് അപകടങ്ങൾ
WHAT TO READ NEXT

പ്രളയഭീതി എങ്ങനെ മറികടക്കാം? ചെയ്യേണ്ട തയ്യാറെടുപ്പുകൾ
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Safe use of bleach, Cleaning tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




