
കഴുകി വീണ്ടും ഉപയോഗിക്കരുത്; അടുക്കളയിൽ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങൾ
ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അടുക്കള കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ട ചില സാധനങ്ങൾ.

അടുക്കളയിൽ പാത്രങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ദിവസവും കഴുകി വൃത്തിയാക്കാറുണ്ട്. എന്നാൽ ചില സാധാനങ്ങൾ അങ്ങനെ ആവത്തിച്ച് കഴുകി ദീർഘകാലം ഉപയോഗിക്കുന്നത് കേടുപാടുകൾ കൂടാനും ബാക്ടീരിയ ഉൾപ്പെടെയുള്ള അണുബാധ വർധിക്കാനും സാധ്യതയുണ്ട്. ഇത്തരം സാധനങ്ങൾ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്നതിനു പകരം ആവശ്യമായ സമയത്ത് മാറ്റുന്നതാണ് നല്ലത്. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അടുക്കള കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ട ചില സാധനങ്ങൾ.
അടുക്കളയിലെ സ്പോഞ്ച്
ദിവസവും പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് അടുക്കളയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു വസ്തുവാണ്. ഇതിൽ ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും തങ്ങിനിൽക്കാം. ഇത് അണുക്കൾ പെരുകാൻ കാരണമായേക്കാം. വെള്ളത്തിൽ കഴുകിയതു കൊണ്ടു മാത്രം സ്പോഞ്ച് പൂർണമായും വൃത്തിയാകണമെന്നില്ല.
എപ്പോൾ മാറ്റണം?
സ്പോഞ്ചിൽ ദുർഗന്ധം ഉണ്ടാകുമ്പോഴോ അത് പൊട്ടിപ്പോകുകയോ നാരുകൾ അടർന്നു തുടങ്ങുകയോ ചെയ്യുമ്പോൾ മാറ്റുക. ഉപയോഗത്തിന്റെ തോതും വൃത്തിയാക്കുന്ന രീതിയും അനുസരിച്ച് പതിവായി മാറ്റേണ്ടതുണ്ട്.
പഴയ കട്ടിങ് ബോർഡ്
പച്ചക്കറിയും പഴങ്ങളും മാംസവുമെല്ലാം മുറിക്കാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡ് കാലക്രമേണ കത്തിയുടെ ആഴത്തിലുള്ള പാടുകൾ ഉണ്ടാകാനും ആ വിടവുകളിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ കുടുങ്ങിക്കിടക്കാനും കാരണമാകും. ഇത് വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.
എപ്പോൾ മാറ്റണം?
പാടുകൾ നിറഞ്ഞതും പൊട്ടിയതും വളഞ്ഞതുമായ കട്ടിങ് ബോർഡ് മാറ്റുന്നതാണ് നല്ലത്. പ്രത്യേകിച്ച് മാംസവും മീനും മുറിക്കാൻ ഉപയോഗിക്കുന്ന ബോർഡുകൾ വൃത്തിയാക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണം. ഉപയോഗിക്കുന്ന ഓരോ തവണയും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി നന്നായി ഉണക്കണം.
പഴകിയ നോൺസ്റ്റിക് പാത്രങ്ങൾ
നോൺസ്റ്റിക് പാത്രങ്ങൾ ഇല്ലാത്ത അടുക്കളയുണ്ടാകില്ല. എന്നാൽ ഇവയുടെ അകത്തെ കോട്ടിങ് കാലക്രമേണ തേയുകയോ പോറലുകൾ വീഴുകയോ ചെയ്യാം. ഇത് കഴുകി വൃത്തിയാക്കിയതു കൊണ്ട് കാര്യമില്ല.
എപ്പോൾ മാറ്റണം?
കോട്ടിങ് അടർന്നു തുടങ്ങുകയോ പോറലുകൾ രൂപപ്പെടുകയോ പാത്രം വളയുകയോ ചെയ്താൽ മാറ്റുന്നതാണ് ഉചിതം. പാത്രം വൃത്തിയാക്കുമ്പോൾ കഠിനമായ സ്ക്രബറുകളും ലോഹംകൊണ്ടുള്ള ഉരയ്ക്കുന്ന ഉപകരണങ്ങളും ഒഴിവാക്കുക. നിർമാതാവിന്റെ നിർദേശങ്ങൾ അനുസരിച്ച് ഉപയോഗിക്കുന്നതും പാത്രത്തിന്റെ ആയുസ്സ് വർധിപ്പിക്കാൻ സഹായിക്കും.
പഴകിയ പ്ലാസ്റ്റിക് ഭക്ഷണസംഭരണ പാത്രങ്ങൾ
ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാനും ബാക്കിവന്ന വിഭവങ്ങൾ അടച്ചുവയ്ക്കാനും പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. വ്യാപകമായി ഉപയോഗിക്കുന്നു. തുടർച്ചയായ ഉപയോഗവും ചൂടും കാരണം ചില പാത്രങ്ങളിൽ നിറവ്യത്യാസം, പോറലുകൾ, രൂപമാറ്റം എന്നിവ ഉണ്ടാകാം.
എപ്പോൾ മാറ്റണം?
പൊട്ടിയതോ ആഴത്തിലുള്ള പോറലുകളുള്ളതോ രൂപം മാറിയതോ ആയ പാത്രങ്ങൾ മാറ്റുക. സ്ഥിരമായി ദുർഗന്ധം നിലനിൽക്കുന്ന പാത്രങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. മൈക്രോവേവിൽ ഉപയോഗിക്കുമ്പോൾ അതിന് യോജിക്കുന്ന പാത്രമാണോയെന്നും ശ്രദ്ധിക്കുക.
പഴകിയ മരത്തവികളും സ്പൂണുകളും
ഭക്ഷണം വിളമ്പാനും പാചകം ചെയ്യുമ്പോൾ ഉപയോഗിക്കാനും തടി സ്പൂണുകളും മരത്തവികളും ശരിയായി പരിപാലിച്ചാൽ ദീർഘകാലം ഉപയോഗിക്കാം. എന്നാൽ ഇവയിൽ വിള്ളലുകൾ രൂപപ്പെടുകയോ മരം പൊട്ടിത്തുടങ്ങുകയോ ചെയ്താൽ ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പവും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
എപ്പോൾ മാറ്റണം?
ആഴത്തിലുള്ള വിള്ളലുകൾ, പൊട്ടിയ ഭാഗങ്ങൾ, നീക്കം ചെയ്യാൻ കഴിയാത്ത കറകൾ, തുടർച്ചയായ ദുർഗന്ധം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ മാറ്റുക. ഓരോ ഉപയോഗത്തിനു ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി നന്നായി ഉണക്കണം.
കേടായ സിലിക്കൺ സ്പാറ്റുലകൾ
സിലിക്കൺ സ്പാറ്റുലകൾ വൃത്തിയാക്കാൻ എളുപ്പമാണ്. എന്നാൽ ഗുണനിലവാരം കുറഞ്ഞതോ ദീർഘകാലം ഉപയോഗിച്ചതോ ആയ ചില സ്പാറ്റുലകളിൽ കീറലുകളും വിള്ളലുകളും ഉണ്ടാകാം.
എപ്പോൾ മാറ്റണം?
കീറലുകൾ, ഉരുകിയ പാടുകൾ, ഒട്ടിപ്പിടിക്കുന്ന പ്രതലം, നീക്കം ചെയ്യാനാകാത്ത ദുർഗന്ധം എന്നിവ കണ്ടാൽ മാറ്റുക. ഭക്ഷണവുമായി സമ്പർക്കത്തിൽ വരുന്ന ഉപകരണങ്ങൾ ചൂടിനെ പ്രതിരോധിക്കുന്നതാണെന്ന് ഉറപ്പാക്കുകയും നിർമ്മാതാവിന്റെ ഉപയോഗനിർദേശങ്ങൾ പാലിക്കുകയും വേണം.
പഴകിയ ചായയും കാപ്പിയും അരിക്കുന്ന ഫിൽട്ടറുകൾ
ചായയും കാപ്പിയും അരിക്കാൻ ഉപയോഗിക്കുന്ന മെറ്റൽ മെഷ് ഫിൽട്ടറുകളിൽ അരിച്ചെടുക്കുന്ന തേയില കുടുങ്ങാം. സ്ഥിരമായി കഴുകിയില്ലെങ്കിൽ അവയിൽ കറയും ദുർഗന്ധവും ഉണ്ടാകാം. മെഷ് പൊട്ടുകയോ തുരുമ്പ് പിടിക്കുകയോ ചെയ്താൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
എപ്പോൾ മാറ്റണം?
തുരുമ്പോ കറയോ വർധിച്ച അവസ്ഥ, മെഷ് കീറുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഫിൽറ്ററുകൾ മാറ്റേണ്ടതായിട്ടുണ്ട്. ഓരോ ഉപയോഗത്തിനുശേഷവും നന്നായി കഴുകി ഉണക്കുക.
വാഷിങ് ബ്രഷുകൾ
കിച്ചൺ ടോപ്പ്, മറ്റ് പ്രതലങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വാഷിങ് ബ്രഷുകളുടെ നാരുകൾ കാലക്രമേണ വളയുകയും അടർന്നു പോവുകയും ചെയ്യാം.
എപ്പോൾ മാറ്റണം?
നാരുകൾ അടർന്നുതുടങ്ങുമ്പോൾ, ബ്രഷിന്റെ തല പൊട്ടുമ്പോൾ, വൃത്തിയാക്കിയിട്ടും ദുർഗന്ധം മാറാത്തപ്പോൾ പുതിയ ബ്രഷ് ഉപയോഗിക്കുക.
പൊട്ടലുകളുള്ള സെറാമിക് പാത്രങ്ങൾ
സെറാമിക് പ്ലേറ്റുകളിലും കപ്പുകളിലും ചെറിയ പൊട്ടലുകളോ അരികുകൾ അടർന്നുപോയ ഭാഗങ്ങളോ ഉണ്ടാകാം. ഇത്തരം ഭാഗങ്ങൾ കൈയിലും വായിലും മുറിവേൽപ്പിക്കാം. ചില പാത്രങ്ങളിലെ ഗ്ലേസിങ് കേടാകുന്നതും ഭക്ഷ്യസുരക്ഷയെ ബാധിക്കാവുന്ന സാഹചര്യമാണ്.
എപ്പോൾ മാറ്റണം?
പൊട്ടലുകളുള്ളതും അരികുകൾ അടർന്നതും ഗ്ലേസിങ് വ്യാപകമായി കേടായതുമായ പാത്രങ്ങൾ ഭക്ഷണം കഴിക്കാനോ വിളമ്പാനോ ഉപയോഗിക്കാതിരിക്കുക. പാത്രം കഴുകുന്നതിലൂടെ ഇത്തരം കേടുപാടുകൾ പരിഹരിക്കാനാവില്ല.
അടുക്കളയിലെ സാധനങ്ങൾ മാറ്റേണ്ട സമയം എങ്ങനെ തിരിച്ചറിയാം?
എല്ലാ അടുക്കള ഉപകരണങ്ങളും നിശ്ചിത ഇടവേളയിൽ നിർബന്ധമായും മാറ്റണമെന്നില്ല. അവയുടെ മെറ്റീരിയൽ, ഉപയോഗത്തിന്റെ ആവൃത്തി, പരിപാലനം, കേടുപാടുകൾ എന്നിവയെ ആശ്രയിച്ചാണ് മാറ്റേണ്ട സമയം തീരുമാനിക്കേണ്ടത്.
WHAT TO READ NEXT

ദിവസവും ഉപയോഗിക്കുന്ന ബാഗ് വൃത്തിയാക്കാറുണ്ടോ? ഈ കാര്യങ്ങൾ മറക്കരുത്
WHAT TO READ NEXT

കിച്ചൺ സിങ്കിന് താഴെ എന്തൊക്കെ വയ്ക്കാം, ഒഴിവാക്കേണ്ടവ
WHAT TO READ NEXT

ബ്രിസ്ക് വാക്കിങ് പ്രതിരോധശേഷി കൂട്ടുമോ? ദിവസവും എത്രനേരെ നടക്കണം?
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Washing Isn’t Enough: Kitchen Items You Need to Replace
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


