
നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാം; ഒആർഎസ് ഉപയോഗിക്കേണ്ടതെങ്ങനെ?
ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുള്ള ഒആർഎസ് കൃത്യമായ അളവിലും ഇടവേളകളിലും കുടിക്കണം

വേനൽക്കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിവരില്ലെങ്കിൽ മഴക്കാലമായാൽ വെള്ളം കുടിക്കാൻ തന്നെ മറക്കുന്ന അവസ്ഥയാണ്. ഇത് നിർജലീകരണത്തിന് കാരണമാകും. നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഫലപ്രദമായ മാർഗമാണ് ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്‌സ് അഥവാ ഒആർഎസ്. ഇന്ന് ഒആർഎസ് ദിനമായാണ് ആചരിക്കുന്നത്. ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുള്ള ഒആർഎസ് ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും കുടിക്കണം.
ഒആർഎസ് ഉപയോഗിക്കേണ്ടതെങ്ങനെ?
എല്ലാ വീടുകളിലും ( പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ) ഒആർഎസ് പാക്കറ്റുകൾ സൂക്ഷിക്കണം
ഒരു പാത്രത്തിൽ ഒരു ലുറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക.
വെള്ളത്തിലേക്ക് ഒരു പാക്കറ്റ് ഒആർഎസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ ഇത് നൽകാം. ഛർദ്ദിയുണ്ടെങ്കിൽ 5 മുതൽ 10 മിനിറ്റ് ഇടവേളയിൽ നൽകാം
ഒരിക്കൽ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
