
വീടിനകത്താണെങ്കിലും സൂര്യതപമേൽക്കാം, സുരക്ഷ ഉറപ്പിക്കാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക
ശരീരത്തിൽ ജലാംശം ഉറപ്പാക്കുകയാണ് പ്രധാനം.

വേനൽക്കാലമായാൽ പുറത്തിറങ്ങുന്നവരുടെ കാര്യം കഷ്ടമാണ്, വീടിനകത്താണെങ്കിൽ സുരക്ഷിതമാണെന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്. നിർജ്ജലീകരണം, സൂര്യതപം, സൂര്യാഘാതം തുടങ്ങിയവ സൂര്യ പ്രകാശം നേരിട്ട് ഏല്‍ക്കുമ്പോള്‍ മാത്രമല്ല ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ച് വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം.
അതുകൊണ്ട് തന്നെ, ശരീരത്തിൽ ജലാംശം ഉറപ്പാക്കുകയാണ് പ്രധാനം. വീട്ടിലിരിക്കുമ്പോൾ കഞ്ഞിവെള്ളം, മേര്, നാരങ്ങാവെള്ളം, കരിക്ക്, തണ്ണിമത്തൻ പോലുള്ളത് കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും. കൂടാതെ വീടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുക. സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാല്‍ വേനൽക്കാലത്ത് വളര്‍ത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കണം.
അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണേറ്റഡ് പാനീയങ്ങളും വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം.
വെയിലത്ത് നിൽക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നതായി തോന്നുകയാണെങ്കിൽ തണലിൽ മാറി വിശ്രമിക്കു. ധാരാളം വെള്ളം കുടിക്കുക. കട്ടി കൂടിയതോ ചൂട് വർധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. വീടിനുള്ളിലെ ചൂടു കുറയ്ക്കാൻ ഫാനോ എസിയോ ഉപയോഗപ്പെടുത്താവുന്നതാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Summer Season: Indoor Heatwaves prevention tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


