
കടയിൽ നിന്ന് വാങ്ങുന്ന ദോശമാവ് ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പാക്കറ്റു മാവുകളിൽ രുചി നിലനിർത്താനും കേടാവാതിരിക്കാനും പ്രിസർവേറ്റീവുകളും റെഗുലേറ്ററുകളും ഉപയോഗിക്കുന്നു.

പണ്ടത്തെപ്പോലെ ദോശ ഉണ്ടാക്കാൻ അരിയും ഉഴുന്നും കുതിർക്കുകയോ അരയ്ക്കുകയോ വേണ്ട, അധികം മെനക്കേടാതെ ഇൻസ്റ്റൻഡ് ആയി ദോശ ഉണ്ടാക്കാവുന്ന തരത്തിൽ ദോശമാവ് ഇന്ന് വിപണിയിൽ ലഭ്യമാണ്. എളുപ്പപ്പണിക്ക് പിന്നാലെ പോകുമ്പോൾ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് ആരും ആലോചിക്കാറില്ല. പാക്കറ്റുകളിൽ വിൽക്കുന്ന ഇൻസ്റ്റൻഡ് ദോശമാവ് സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദോഷവശങ്ങളും ഏറെയാണ്.
പാക്കറ്റുകളിലാക്കി കടകളിൽ വിൽക്കുന്ന ദോശമാവ് മൂൻകൂട്ടി പുളിപ്പിക്കുന്നത് കൊണ്ട് ഒരു നിശ്ചിത സമയത്തിൽ കൂടുതൽ ഫ്രിഡ്ജിന് പുറത്ത് വയ്ക്കുന്നത് അപകടകാരികളായ ബാക്ടീരിയകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. ഈ മാവിന്റെ ഉപഭോഗം വയറിളക്കത്തിനും ഛർദ്ദിലിനും കാരണമാകും. മാത്രമല്ല, പാക്കറ്റു മാവുകളിൽ രുചി നിലനിർത്താനും കേടാവാതിരിക്കാനും പ്രിസർവേറ്റീവുകളും റെഗുലേറ്ററുകളും ഉപയോഗിക്കുന്നു.
WHAT TO READ NEXT

ഉപ്പിലിട്ട ഭക്ഷണങ്ങളോടുള്ള 'ആ കൊതി' ചില ആരോപ്രശ്നങ്ങളുടെ സൂചനയാണ്
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിലും. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് പോഷകാഹാര ലഭ്യതയെ ബാധിച്ചേക്കാം. കേടാവാതിരിക്കാൻ ചേർക്കുന്ന ദഹന പ്രശ്നത്തിനും അലർജിക്കും കാരണമായേക്കാം. പരമ്പരാഗതമായി വീട്ടിൽ ദോശമാവ് ഉണ്ടാക്കുമ്പോൾ അത് സ്വഭാവിക പ്രക്രിയയാണ്. ഇത് ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നു.
ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട് എന്നാൽ പാക്കറ്റ് മാവിൽ സ്വഭാവിക മാവിനെ അപേക്ഷിച്ച് ഈ ഗുണങ്ങൾ കുറവായിരിക്കും. മാവ് എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. അമിതമായ പുളിച്ച മണം, പാക്കറ്റ് വീർത്തിരിക്കുന്നത് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ മാവ് പിന്നീട് ഉപയോഗിക്കാതിരിക്കാനും നിർദേശമുണ്ട്.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Instant Dosa batter health risk
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



