
അമിതവണ്ണമുള്ളവർക്ക് മുട്ട കഴിക്കാമോ?
മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടാൻ കാരണമാകുന്നില്ല.

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? ഈ സംശയം കാലാകാലങ്ങളായി തുടരുന്നതാണ്. എന്നാൽ ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിനെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കൂട്ടുന്നത് പ്രധാനമായും പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളുമാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു.
മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടാൻ കാരണമാകുന്നില്ല. മാത്രമല്ല, മുട്ടയുടെ മഞ്ഞക്കരുവിൽ മാത്രം കാണപ്പെടുന്ന കോളിൻ തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമാണ്. കൂടാതെ കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൂട്ടീൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്സിഡന്റുകളും മുട്ടയിലുണ്ട്. മുട്ടയുടെ വെള്ളയാകട്ടെ കൊഴുപ്പില്ലാത്ത ശുദ്ധമായ പ്രോട്ടീൻ സ്രോതസ്സാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നൽകുന്ന മാർഗ്ഗനിർദ്ദേശ പ്രകാരം, ആരോഗ്യവാനായ ഒരാൾക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ദോഷകരമല്ല.
അമിത വണ്ണമുള്ളവർക്ക് മുട്ട കഴിക്കാമോ?
അമിതവണ്ണമുള്ളവരും ഉയർന്ന കൊളസ്ട്രോളും ഉള്ളവർ മുട്ട കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ആഴ്ചയിൽ 3 മുതൽ 6 വരെ മുഴുവൻ മുട്ട കഴിക്കുന്നതാണ് സുരക്ഷിതം. അതായത് ദിവസവും ശരാശരി ഒരെണ്ണം വീതം ഇവര്‍ക്ക് കഴിക്കാം. മുട്ടയുടെ വെള്ളയിൽ കൊളസ്ട്രോൾ ഇല്ലാത്തതിനാൽ ഇത് എത്ര വേണമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
WHAT TO READ NEXT

ഓട്സ് കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ ആരോഗ്യകരം, ഇല്ലെങ്കിൽ ഗുണമില്ല
മുട്ട കഴിക്കുന്ന രീതിയും പ്രധാനം
മുട്ട പുഴുങ്ങിയോ ഓംലെറ്റ് അടിച്ചോ കഴിക്കാം. മുട്ട പാകം ചെയ്യാൻ വെണ്ണയോ നെയ്യോ ഉപയോഗിക്കരുത്. പകരം ഒലീവ് ഓയിലോ കനോല ഓയിലോ വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുന്നതാണ് ഉചിതം. മുട്ട കഴിക്കുമ്പോൾ അതിനൊപ്പം ചീര, തക്കാളി, ഉള്ളി തുടങ്ങിയ പച്ചക്കറികളോ ചേർക്കാവുന്നതാണ്. ഇവയിലെ നാരുകൾ കുടലിൽ വെച്ച് കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് തടയാൻ സഹായിക്കും.
WHAT TO READ NEXT

കൊളസ്ട്രോൾ ഉണ്ടോ? മുട്ടയെ അകറ്റി നിർത്തേണ്ട, കഴിക്കേണ്ട രീതി ഇങ്ങനെ
മുട്ടയോടൊപ്പം ബേക്കൺ, സോസേജ്, ബട്ടര്‍ അടങ്ങിയ പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. ഇവ മുട്ടയേക്കാൾ കൂടുതൽ കൊളസ്ട്രോൾ ഉള്ളതാണ്. കൊളസ്ട്രോളിന്‍റെ അളവ് ഓരോരുത്തരിലും വ്യത്യസ്തമായാണ് പ്രതികരിക്കുക. അതിനാൽ ദിവസവും ഒരു മുട്ട എന്ന രീതി പിന്തുടരുന്നതിനൊപ്പം 3-6 മാസത്തിനുള്ളിൽ ലിപ്പിഡ് പ്രൊഫൈൽ പരിശോധന നടത്തി അളവ് നിയന്ത്രണവിധേയമാണോ എന്ന് ഉറപ്പുവരുത്തുകയും വേണം.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Is it healthy to eat eggs for people with obesity.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


