
മഞ്ഞയും നീലയും വേർതിരിച്ചറിയുന്നില്ല, നിസാരമാക്കരുത്, വൃക്ക 'പണി' മുടക്കുന്നതിന്റെ ലക്ഷണങ്ങൾ
വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകൾ സാധാരണയാണ്.

നമ്മുടെ ശരീരത്തിലെ രക്തത്തിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുകയെന്ന പ്രധാനപ്പെട്ട ജോലിയാണ് വൃക്കകളുടേത്. വൃക്ക പണി മുടക്കിയാൽ അത് ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കും. വൃക്കകൾ സമ്മർദത്തിലാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നത് വൃക്കരോഗങ്ങൾ ഗുരുതരമാക്കാം.
കണ്ണില്‍ നോക്കി വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്താം
ഒരാളുടെ കണ്ണുകള്‍ പരിശോധിച്ചാല്‍ അയാളുകള്‍ വൃക്കകളുടെ പ്രവര്‍ത്തന ശേഷി മനസിലാക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കണ്ണിന് താഴെ തുടര്‍ച്ചയായി വീക്കം ശ്രദ്ധയില്‍ പെട്ടാല്‍ അല്ലെങ്കില്‍ മങ്ങിയതോ ചുവന്നതോ ആയ കണ്ണുകള്‍, വരണ്ട കണ്ണുകള്‍, കാഴ്ചയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വൃക്ക പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.
കണ്ണുകളിലെ വീക്കം
ഉറക്കം ഉണർന്ന ശേഷം കണ്ണുകളിൽ വീക്കം സ്വാഭാവികമാണ്. എന്നാല്‍ ഉറക്കത്തിന്‍റെ ക്ഷീണം വിട്ട ശേഷവും കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം.
വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോള്‍ മൂത്രത്തിലേക്ക് പ്രോട്ടീൻ ഒഴുകുന്ന ഒരു അവസ്ഥയാണിതിന് കാരണം. പ്രോട്ടീനൂറിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. പ്രോട്ടീൻ നഷ്ടപ്പെടുന്നതുമൂലം കണ്ണുകൾക്ക് ചുറ്റുമുള്ള മൃദുവായ കലകളിൽ ദ്രാവകം അടിഞ്ഞുകൂടുന്നു. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അവയെ നിസാരമാക്കി തള്ളിക്കളയാതെ ആരോഗ്യവിദഗ്ധനെ സമീപിക്കുക.
കാഴ്ച മങ്ങല്‍
കാഴ്ച മങ്ങുകയോ വസ്തുക്കളെ രണ്ടായി കാണുകയോ ചെയ്യുന്നത് റെറ്റിനയിലെ രക്തക്കുഴലുകളുടെ തകരാറു മൂലമാകാം. ഉയർന്ന രക്തസമ്മർദവും പ്രമേഹവും വൃക്കരോഗങ്ങളിലേക്ക് നയിക്കാം. അവ റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും.
വരണ്ട കണ്ണുകള്‍
വൃക്കരോഗമുള്ളവരിലോ ഡയാലിസിസിന് വിധേയരാകുന്നവരിലോ, വരണ്ട കണ്ണുകൾ സാധാരണയാണ്. എന്നാൽ വരണ്ടതോ ചെറിച്ചിലുള്ളതോ അസ്വസ്ഥതയുള്ളതോ ആയ കണ്ണുകൾ സ്ഥിരമായി കണ്ടാൽ അത്, കാൽസ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ധാതുക്കളുടെ അസന്തുലിതാവസ്ഥയോ കണ്ണുനീർ ഉൽപാദനത്തെയും കണ്ണിലെ ലൂബ്രിക്കേഷനെയും ബാധിക്കുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതോ ഇതിന് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.
ചുവന്ന കണ്ണുകൾ
വൃക്കകളെ ബാധിക്കുന്ന ലൂപ്പസ് നെഫ്രൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ അവസ്ഥകള്‍ കാരണം കണ്ണുകളിൽ വീക്കം ഉണ്ടാക്കാം. ഇത് കണ്ണുകള്‍ ചുവന്ന നിറത്തില്‍ കാണപ്പെടാം. സന്ധി വേദന, നീർവീക്കം, ചർമത്തിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കണ്ണിന് ചുവപ്പ് അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക
WHAT TO READ NEXT

കൊതുകുനിവാരണ ക്രീമുകൾ ചർമത്തിന് സുരക്ഷിതമോ?
ചില നിറങ്ങൾ നോക്കാന്‍ ബുദ്ധിമുട്ട്
വൃക്ക തകരാറുള്ള ചില ആളുകൾക്ക് ചില നിറങ്ങൾ വേര്‍തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് തോന്നാം, പ്രത്യേകിച്ച് മഞ്ഞയും നീലയും. ഇത് ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന കേടുപാടുകൾ മൂലമോ റെറ്റിനയിലെ മാറ്റങ്ങൾ മൂലമോ ആകാം. കാഴ്ചയിലുണ്ടാകുന്ന ഈ വ്യത്യാസങ്ങൾ സാവധാനത്തിലായിരിക്കും, അതുകൊണ്ടു തന്നെ പലപ്പോഴും ഇത് നിസാരവല്‍ക്കരിക്കാറുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Kidney Failure and eye signs
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


