'മഴക്കാലമല്ലേ... ഇനി തുമ്മലും ചീറ്റലും തുടങ്ങും'; വൈറൽ പനിയാണെന്ന് തെറ്റിദ്ധരിക്കരുത്, സൂക്ഷിക്കാം സീസണൽ അലർജിയെ
പൊടി, പൂമ്പൊടി, പൂപ്പല്‍, ചെറുപ്രാണികള്‍, കാലാവസ്ഥ മാറ്റം എന്നിവയാണ് സാധാരണതഗതിയിൽ നമുക്ക് ചുറ്റുമുള്ള ആന്റിജനുകള്‍

മഴയും തണുപ്പും വരുന്നതിനൊപ്പം വൈറൽ പനിയും സീസണൽ അലർജി മൂലമുള്ള രോഗങ്ങളും പിടിമുറുക്കും. ബാഹ്യമായ പ്രേരക ഘടകങ്ങൾ (ആന്റിജൻ) അമിതമായി നമ്മുടെ ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് അലര്‍ജി ഉണ്ടാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോള തലത്തിൽ 30 ശതമാനം വരെ ആളുകൾ അലർജി മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. പൊടി, പൂമ്പൊടി, പൂപ്പല്‍, ചെറുപ്രാണികള്‍, കാലാവസ്ഥ മാറ്റം എന്നിവയാണ് സാധാരണതഗതിയിൽ നമുക്ക് ചുറ്റുമുള്ള ആന്റിജനുകള്‍.
എന്താണ് സീസണൽ അലർജികൾ?
ശൈത്യകാലവും തണുപ്പും ചില കാലാവസ്ഥയിൽ പൂക്കുന്ന ചെടികളുടെയും മരങ്ങളുടെയും പൂമ്പോടികൾ കാരണം ഉണ്ടാകുന്ന അലർജിയെയാണ് സീസണൽ അലർജി എന്ന് വിളിക്കുന്നത്. തുമ്മലും മൂക്കടപ്പും കണ്ണിന് ചൊറിച്ചിലുമാണ് സീസണൽ അലർജിയുടെ ലക്ഷണങ്ങൾ. എന്നാൽ അലർജി ലക്ഷണങ്ങളെ പലപ്പോഴും വൈറൽ അണുബാധയായി തെറ്റുദ്ധരിക്കാറുണ്ട്. ഇത് അനാവശ്യ ആന്റിബയോട്ടിക് ഉപയോഗത്തിലേക്കും ചികിത്സ താമസിക്കുന്നതിലേക്കോ നയിക്കുന്നു. അലർജി ലക്ഷണങ്ങൾ തീവ്രമാകുന്നത് ആസ്മ പോലുള്ള അവസ്ഥയിലേക്കും എത്തിച്ചേക്കാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

മറുകുകളെ നിസ്സാരമാക്കരുത്; എന്താണ് കെവിൻ ജൊനാസിനെ ബാധിച്ച കാർസിനോമ?
സീസണൽ അലർജിയെ പ്രതിരോധിക്കാം
സീസണൽ അലർജിക്ക് കാരണമാകുന്ന പൂമ്പൊടിയെ വീടിനകത്തേക്ക് കടക്കാതെ വീടിനകം എപ്പോഴും വൃത്തിയായി സൂക്ഷിക്കാം. വീടിനകത്തുള്ള വായുനിലവാരം പരിശോധിക്കുന്നത് അലർജിയുടെ തീവ്രത കുറയ്‌ക്കാൻ വേണ്ട നടപടി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾക്ക് സഹായിക്കും.
അധിക സമയം വീടിന് പുറത്ത് ചെലവഴിക്കാതെയിരിക്കുക. വീടിന് പുറത്ത് പോയിട്ടു വരുമ്പോൾ കുളിച്ച് വൃത്തിയാകുക, ഇത് പുറത്തുനിന്നുള്ള പൂമ്പൊടിയെ ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും ഒഴിവാക്കാൻ സഹായിക്കും. ഇത് ഇൻഡോർ അലർജി എക്സ്പോഷർ സാധ്യത കുറയ്ക്കുന്നു.
അലർജി ലക്ഷണങ്ങൾ തീവ്രമാകുന്നതിന് മുൻപ് തന്നെ വൈദ്യസഹായം തേടുന്നത് പ്രധാനമാണ്. കൃത്യമായ ചികിത്സ അലർജിയുടെ ലക്ഷണങ്ങളെ കുറയ്‌ക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍



