ഇൻഡോർ ചെടികൾ അലർജി ഉണ്ടാക്കാറുണ്ടോ? ചെയ്യേണ്ട കാര്യങ്ങൾ

മണ്ണിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നത് പൂപ്പൽ വളരാൻ കാരണമാകും.

Indoor plants
Indoor plantsPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :1 ഒക്ടോബർ 2026, 4:38 pm IST

വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കാൻ ഇൻഡോർ ചെടികൾ വയ്ക്കുന്ന ശീലം ഇന്ന് പലർക്കുമുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ചിലർക്ക് ഇത് അലർജി ഉണ്ടാക്കം. വീടിനുള്ളിൽ ചെടികൾ പ്രധാനമായും മൂന്ന് രീതിയിലാണ് അലർജി ഉണ്ടാക്കുക.

  • പൂമ്പൊടി: ചില ചെടികൾ പുറത്തുവിടുന്ന പൂമ്പൊടി ശ്വസിക്കുന്നത് അലർജിക്ക് കാരണമാകാം.

  • പൂപ്പൽ: ചെടിച്ചട്ടികളിലെ നനഞ്ഞ മണ്ണിലും ഇലകളിലും പൂപ്പൽ വളരാൻ സാധ്യതയുണ്ട്. ഈ പൂപ്പൽ വായുവിൽ കലരുന്നത് ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും.

  • പൊടിപടലങ്ങൾ: വലിയ ഇലകളുള്ള ചെടികളിൽ പൊടി വന്നടിയാൻ സാധ്യതയുണ്ട്. ഇത് വൃത്തിയാക്കിയില്ലെങ്കിൽ പൊടി അലർജി ഉള്ളവർക്ക് ബുദ്ധിമുണ്ടാവാം.

അലർജിയുടെ ലക്ഷണങ്ങൾ

  • തുടർച്ചയായ തുമ്മൽ

  • മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്

  • കണ്ണുകളിൽ ചൊറിച്ചിൽ, ചുവപ്പ് നിറം, അല്ലെങ്കിൽ വെള്ളം വരിക

  • തൊണ്ടയിൽ ചൊറിച്ചിൽ അല്ലെങ്കിൽ ചുമ

  • ചർമത്തിൽ തടിപ്പുകളോ ചൊറിച്ചിലോ അനുഭവപ്പെടു

  • ആസ്മ ഉള്ളവരാണെങ്കിൽ ശ്വാസംമുട്ടൽ കൂടുക

വീടിനുള്ളിൽ ചെടികൾ വളർത്താൻ ശ്രദ്ധിക്കേണ്ടത്

  • അമിതമായി നനയ്ക്കാതിരിക്കുക: മണ്ണിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നത് പൂപ്പൽ വളരാൻ കാരണമാകും. മണ്ണ് ഉണങ്ങിയതിനുശേഷം മാത്രം നനയ്ക്കുക.

  • ഇലകൾ വൃത്തിയാക്കുക: നനഞ്ഞ തുണി ഉപയോഗിച്ചു ചെടിയുടെ ഇലകളിൽ അടിഞ്ഞുകൂടുന്ന പൊടി ഇടയ്ക്കിടെ തുടച്ചുനീക്കുക.

  • മണ്ണിനു മുകളിൽ കല്ലുകൾ വിരിക്കുക: ചട്ടികളിലെ മണ്ണിനു മുകളിൽ ചെറിയ കല്ലുകൾ (Pebbles) വിരിക്കുന്നതു പൂപ്പൽ വായുവിൽ പകരുന്നത് തടയാൻ സഹായിക്കും.

  • ശരിയായ ചെടികൾ തിരഞ്ഞെടുക്കുക: പൂന്പൊടി അധികം ഇല്ലാത്ത ഇനം ചെടികൾ തിരഞ്ഞെടുക്കുക. (ഉദാഹരണത്തിന്: സ്നേക്ക് പ്ലാന്റ്, മണി പ്ലാന്റ്, പീസ് ലില്ലി എന്നിവ പൊതുവേ അലർജി കുറഞ്ഞവയാണ്).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates