യാത്ര പോകുമ്പോൾ ഇനി വിരഹ​ഗാനം വേണ്ട, മോഷൻ സിക്നസ് വഷളാകുമെന്ന് പഠനം

യാത്രക്കിടെ കേൾക്കുന്ന പാട്ടുകൾ പോലും മോഷൻ സിക്നസിനെ സ്വാധീനിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഹ്യൂമന്‍ ന്യൂറോസയന്‍സിൽ പ്രസിദ്ധകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.

Motion sickness
Motion sicknessPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :22 സെപ്റ്റംബർ 2026, 3:59 pm IST

യാത്ര പുറപ്പെടുമ്പോൾ രസം കൊല്ലിയായി ചിലരെയെങ്കിലും ബാധിക്കുന്ന ഒന്നാണ് മോഷൻ സിക്നസ്. വാഹനം പുറപ്പെട്ട് കുറച്ചു ദൂരമെത്തുമ്പോഴേക്കും തലകറക്കം, ഛർദ്ദി, ക്ഷീണം, വിയർപ്പ് ഇങ്ങനെ നീളം ലക്ഷണങ്ങൾ. ആസ്വാദ്യകരമാകേണ്ട ഒരു യാത്രയെ ഇത് വളരെ അസുഖകരമായ ഒരനുഭവമാക്കി മാറ്റാം. എന്നാൽ യാത്രക്കിടെ കേൾക്കുന്ന പാട്ടുകൾ പോലും മോഷൻ സിക്നസിനെ സ്വാധീനിക്കുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഹ്യൂമന്‍ ന്യൂറോസയന്‍സിൽ പ്രസിദ്ധകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.

ദുഖഭാവത്തിലുള്ള പാട്ടുകൾ കേൾക്കുന്നത് മോഷൻ സിക്നസ് വഷളാക്കുമെന്നാണ് പഠനം പറയുന്നത്, അതേസമയം സന്തോഷം നല്‍കുന്നതും സൗമ്യവും മൃദുവുമായ സംഗീതം ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുമെന്നും കണ്ടെത്തി.

സൗമ്യമായ ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ മോഷന്‍ സിക്നസിന്റെ ലക്ഷണങ്ങള്‍ 56.7 ശതമാനവും സന്തോഷം നല്‍കുന്ന സംഗീതം 57.3 ശതമാനവും കുറയുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആവേശം കൊള്ളിക്കുന്ന സംഗീതം 48.3 ശതമാനമാണ് ലക്ഷണങ്ങള്‍ കുറച്ചത്.

പലപ്പോഴും നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പാട്ടുകൾ. എന്നാല്‍ ഈ സമീപനം യാത്രകള്‍ക്ക് അനുയോജ്യമല്ല, പ്രത്യേകിച്ചും നിങ്ങള്‍ക്ക് മോഷന്‍ സിക്നസ് വരാന്‍ സാധ്യതയുണ്ടെങ്കില്‍. ആളുകൾക്ക് മോഷൻ സിക്നസ് അനുഭവപ്പെടുമ്പോൾ അവരുടെ തലച്ചോറിലെ ഓക്‌സിപിറ്റല്‍ ലോബിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു.

എന്നാല്‍ സന്തോഷം നല്‍കുന്ന ഈണങ്ങള്‍ അതിനെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. ഈ രീതിയില്‍, മോഷന്‍ സിക്നസിനോട് നിങ്ങളുടെ തലച്ചോറ് പ്രതികരിക്കുന്ന രീതിയെ മാറ്റാനും സംഗീതത്തിന് കഴിയുമെന്ന് പഠനം പറയുന്നു.

News Now

Summary

Music may worse and cure motion sickness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates