
നെറ്റ് വേണ്ട; ഇനി ഫോണിലൂടെ യുപിഐ പണമിടപാട് നടത്താം; പുതിയ സംവിധാനവുമായി ഫോണ്‍ പേ
എസ്എംഎസ്, ഐവിആര്‍ സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോ സ്മാര്‍ട്ട്ഫോണോ ഇല്ലാതെ തന്നെ ഫീച്ചര്‍ ഫോണുകള്‍ വഴി യുപിഐ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഫോണ്‍പേ യുപിഐ 123Pay സേവനത്തിന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.
എസ്എംഎസ്, ഐവിആര്‍ സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലും മറ്റും തടസ്സങ്ങളില്ലാതെ പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഇരുപത് കോടി ഫീച്ചര്‍ ഫോണുകളില്‍ ഇതിന്റെ പ്രയോജനം ലഭിക്കും.
ഫോണ്‍പേ യുപിഐ 123 പേ എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും കണക്ടിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലും പണമിടപാട് നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. സാധാരണ സ്മാര്‍ട്ട് ഫോണില്‍ ഫോണ്‍ പേയില്‍ ലഭ്യമാകുന്ന എല്ലാ ഫീച്ചറുകളും ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളില്‍ ലഭിക്കും. ഉദാഹരണമായി കടകകളില്‍ കയറി സ്കാന്‍ ചെയ്ത് പണം കൈമാറുക, വ്യക്തികള്‍ക്ക് പണം കൈമാറ്റം, ട്രാന്സ്ക്ഷന് ഹിസ്റ്ററി തുടങ്ങിയവയെല്ലാം ലഭ്യമാകും.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
No internet needed: PhonePe brings UPI payments to over 200 million feature phone users -
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

