
പ്രമേഹമുണ്ടോ? മധുരം വിടണ്ട; ഡയബറ്റിക് ഫ്രണ്ട്‌ലി പായസം തയ്യാറാക്കാം
പ്രീഡയബറ്റിക് ആളുകൾക്കും പ്രമേഹരോഗികൾക്കും പായസം ഒഴിവാക്കാതെ തന്നെ സദ്യ ആസ്വദിക്കാനുള്ള ചില മാർഗങ്ങൾ ഇതാ.

ഓണസദ്യയിൽ മറ്റെന്തിനോടും വിട്ടുവീഴ്ച ചെയ്താലും പായസത്തെ ഒഴിവാക്കാനാകില്ല. പ്രമേഹരോഗികൾ വർധിച്ചുവരുന്ന കേരളത്തിൽ മധുരത്തെ അത്ര അടുപ്പിക്കാനും കഴിയില്ല. എന്നാൽ പ്രീഡയബറ്റിക് ആളുകൾക്കും പ്രമേഹരോഗികൾക്കും പായസം ഒഴിവാക്കാതെ തന്നെ സദ്യ ആസ്വദിക്കാനുള്ള ചില മാർഗങ്ങൾ നോക്കിയാലോ...
പഞ്ചാസാരയ്ക്ക് പകരം ഈന്തപ്പഴം പോലുള്ള പ്രകൃതിദത്ത മധുരവും നാരുകൾ കൂടുതലടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചും ആരോഗ്യകരമായ പായസം തയ്യാറാക്കാം. എന്നാൽ പഞ്ചസാര ഇല്ലെന്ന് കരുതി കാർബോഹൈഡ്രേറ്റ് ഇല്ലാത്തത് എന്നർഥമില്ല. പ്രമേഹരോഗികൾ മിതമായ അളവിലേ കഴിക്കാവൂ.
WHAT TO READ NEXT

ഓണം ഇങ്ങ് എത്തി, ഇലയിൽ 'അവിയൽ' എപ്പോൾ വിളമ്പണം
ആരോഗ്യകരമായ പായസം തയ്യാറാക്കാൻ
ആവശ്യമായ ചേരുവകൾ
റാഗിപ്പൊടി – അര കപ്പ്
പാൽ – 2 കപ്പ്
ഈന്തപ്പഴം – 6 മുതൽ 8 വരെ
വെള്ളം – ആവശ്യത്തിന്
ഏലക്കാപ്പൊടി – അര ടീസ്പൂൺ
ബദാം അല്ലെങ്കിൽ പിസ്ത – ആവശ്യത്തിന്
നെയ്യ് – ഒരു ടീസ്പൂൺ, വേണമെങ്കിൽ
തയ്യാറാക്കുന്ന വിധം
ആദ്യം ഈന്തപ്പഴത്തിന്റെ കുരു മാറ്റി ചെറുചൂടുവെള്ളത്തിൽ 15 മുതൽ 20 മിനിറ്റ് വരെ കുതിർക്കുക. ശേഷം ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. റാഗിപ്പൊടി അൽപം വെള്ളത്തിൽ കലക്കി കട്ടകളില്ലാതെ മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ പാൽ ചൂടാക്കി അതിലേക്ക് റാഗി മിശ്രിതം ചേർക്കുക. ചെറിയ തീയിൽ തുടർച്ചയായി ഇളക്കണം. റാഗി നന്നായി വേവിച്ച ശേഷം ഈന്തപ്പഴ പേസ്റ്റ് ചേർക്കുക. അവസാനം ഏലക്കാപ്പൊടിയും അരിഞ്ഞ നട്സും ചേർക്കാം. കൂടുതൽ രുചിക്കായി ഒരു ടീസ്പൂൺ നെയ്യും ചേർക്കാം. പഞ്ചസാര ചേർക്കാതെയും മധുരവും രുചിയും നിറഞ്ഞ പായസം തയ്യാറായി.
ഓട്സ്-ചിയ ഹെൽത്തി പായസം
ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പായസം കൂടുതൽ വയറുനിറഞ്ഞ തോന്നൽ ഉണ്ടാക്കും.
ആവശ്യമായ ചേരുവകൾ
ഓട്സ് – അര കപ്പ്
പാൽ – 2 കപ്പ്
ചിയ വിത്തുകൾ – 1 ടേബിൾസ്പൂൺ
ഈന്തപ്പഴ പേസ്റ്റ് – ആവശ്യത്തിന്
ഏലക്കാപ്പൊടി – അല്പം
അരിഞ്ഞ ബദാം – ആവശ്യത്തിന്
ഓട്സ് പാലിൽ നന്നായി വേവിക്കുക. അതിലേക്ക് ഈന്തപ്പഴ പേസ്റ്റ് ചേർത്ത് ഇളക്കുക. ചിയ വിത്തുകൾ ചേർത്ത് കുറച്ച് സമയം വയ്ക്കുക. ചിയ വിത്തുകൾ കട്ടിയാകുമ്പോൾ രുചികരമായ ഹെൽത്തി പായസം തയ്യാർ.
ചെറുപയർ പായസം
ചെറുപയർ പായസം ആരോഗ്യകരമായ രീതിയിലും തയ്യാറാക്കാം. പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴം ഉപയോഗിക്കാം. ചെറുപയർ നന്നായി വേവിച്ച് അരച്ച ഈന്തപ്പഴം ചേർക്കുക. തേങ്ങാപ്പാൽ ഉപയോഗിക്കുമ്പോൾ അളവ് നിയന്ത്രിക്കണം. എന്നാൽ ശർക്കരയും തേനും പ്രമേഹരോഗികൾക്ക് പൂർണമായും സുരക്ഷിതമായ പഞ്ചസാരയ്ക്ക് പകരക്കാരല്ല എന്ന കാര്യം ഓർക്കണം. ഇവയും രക്തത്തിലെ പഞ്ചസാര ഉയർത്താൻ സാധ്യതയുള്ളതിനാൽ അളവ് പ്രധാനമാണ്.
പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മിതത്വം പാലിക്കണം: ആരോഗ്യകരമായ ചേരുവകൾ ഉപയോഗിച്ചാലും പായസം അധികമായി കഴിക്കരുത്. പായസം കഴിക്കുന്ന ദിവസം മറ്റ് മധുരപലഹാരങ്ങളുടെ അളവ് കുറയ്ക്കുക.
നാരുകൾ കൂട്ടുക: റാഗി, ഓട്സ്, ചെറുപയർ തുടങ്ങിയ ചേരുവകൾ തിരഞ്ഞെടുക്കാം.
പഴങ്ങളും ഈന്തപ്പഴവും നിയന്ത്രിച്ച് ഉപയോഗിക്കുക: ഇവ പ്രകൃതിദത്ത മധുരമുള്ളവയാണെങ്കിലും കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
വ്യക്തിഗത ആരോഗ്യസ്ഥിതി പരിഗണിക്കുക: പ്രമേഹത്തിന്റെ നിയന്ത്രണം, മരുന്നുകൾ, ഇൻസുലിൻ ഉപയോഗം എന്നിവ അനുസരിച്ച് ഭക്ഷണക്രമം വ്യത്യാസപ്പെടാം.
WHAT TO READ NEXT

പാചകം അറിയില്ലേ? ബാച്ചിലേഴ്സിനും ഒരുക്കാം കിടിലൻ ഓണസദ്യ
WHAT TO READ NEXT

ഇഞ്ചിക്കറിയും പുളിയിഞ്ചിയും ഒന്നാണോ? ഓണസദ്യയിലെ പ്രധാന താരം
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Onam celebration; Diabetes friendly payasam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


