
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ശരീരത്തിൽ ആൻഡ്രോജൻ എന്ന ഹോർമോണിന്റെ അസന്തുലിതാവസ്ഥ മൂലമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോ (പിസിഒഎസ്) ഉണ്ടാകുന്നത്. അണ്ഡാശയത്തിൽ സിസ്റ്റുകൾ, ക്രമരഹിതമായ ആർത്തവം, മുഖത്തും ശരീരത്തിലും രോമ വളർച്ച എന്നിവയാണ് പിസിഒഎസിന്റെ സാധാരണ ലക്ഷണങ്ങൾ.
പിസിഒഎസ് ഉള്ള സ്ത്രീകളിൽ പുരുഷ ഹോർമോണുകളുടെ അളവ് സാധാരണയേക്കാൾ കൂടുതലാണ്. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ആർത്തവത്തെ ക്രമരഹിതമാക്കുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും. 15 മുതൽ 44 വയസ് വരെ പ്രായമായ സ്ത്രീകളിൽ 2.2 മുതൽ 26.7 ശതമാനം വരെ പിസിഒഎസ് ഉള്ളവരാണ്. അതിൽ 70 ശതമാനം പേരിലും രോഗനിർണയം നടത്തപ്പെടുന്നില്ല.
സ്ത്രീകളിലെ ഹോർമോൺ വ്യതിയാനത്തിന്റെ 8 ലക്ഷണങ്ങൾ അറിയാം
1ക്രമരഹിതമായ ആർത്തവം
ക്രമരഹിതമായ ആര്‍ത്തവമാണ് പിസിഒഎസ്സിന്‍റെ ഒരു പ്രധാന ലക്ഷണം
അണ്ഡോത്പാദനത്തിൻ്റെ അഭാവം മൂലം എല്ലാ മാസവും കൃത്യമായി ആർത്തവം ഉണ്ടാകില്ല. പിസിഒഎസ് ഉള്ള ചില സ്ത്രീകൾക്ക് പ്രതിവർഷം എട്ടിൽ താഴെ തവണയോ അല്ലെങ്കിൽ ഒരു തവണ പോലുമോ ആർത്തവം ഉണ്ടാകണമെന്നില്ല.
2കനത്ത രക്തസ്രാവം
പിസിഒഎസ് ഉള്ളവരില്‍ രക്തസ്രാവം അമിതമായിരിക്കും
ഗർഭപാത്രത്തിന്റെ പാളി ദീർഘകാലം നിൽക്കുന്നതിനാൽ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ആർത്തവം ഉണ്ടാകുമ്പോൾ സാധാരണയെക്കാൾ അധികമായി രക്തസ്രാവം ഉണ്ടാകുന്നു.
3വയറിലെ കൊഴുപ്പ്

വയറ്റിലും ആന്തരിക അവയവങ്ങളിലും കൊഴുപ്പ് അടിഞ്ഞു കൂടും
പിസിഒഎസ് ഉള്ള സ്ത്രീകളിൽ വയറിലും അരക്കെട്ടിലും ആന്തരിക അവയവങ്ങളിലും കൊഴുപ്പ് അടഞ്ഞു കൂടുന്നു. ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരത്തിൽ നീർക്കെട്ട്, ഇൻസുലിൻ റെസിസ്റ്റൻസ് എന്നിവയ്ക്ക് കാരണമാകുന്നു. ഇത് മൂലം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.
4രോമ വളർച്ച
മുഖത്തും ശരീരത്തിലും രോമ വളര്‍ച്ച
പിസിഒഎസ് ഉള്ള 70 ശതമാനം സ്ത്രീകളുടെയും മുഖത്തും ശരീരത്തിലും രോമ വളർച്ചയുണ്ടാകും. അമിത രോമവളർച്ചയെ ഹിർസുറ്റിസം എന്ന് വിളിക്കുന്നു.
5ശരീരഭാരം കൂടും

ശരീരഭാരം കൂടും
ഹോർമോൺ വ്യതിയാനം ശരീരഭാരം കൂട്ടാനിടയാക്കും. പിസിഒഎസ് ഉള്ള 80 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കും.
6മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിന് സാധ്യത
ആൻഡ്രോജനിക് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലം മുടിയുടെ കനം കുറയാനും പൊഴിഞ്ഞ പോകാനുമിടയാക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളിൽ പലപ്പോഴും ടെസ്റ്റോസ്റ്റിറോണിന്റെ അളവും കൂടാറുണ്ട്. ഇത് മുടികൊഴിച്ചിൽ കൂടുതൽ വഷളാക്കും.
7മധുരത്തോട് അമിത താൽപര്യം

മധുരത്തോട് അമിത താല്‍പര്യം
പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കാനും മധുരത്തോട് അമിത താൽപര്യവും തോന്നിപ്പിക്കും. ഇത് ശരീരഭാരം കൂട്ടാനിടയാക്കും. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും.
8ക്ഷീണം/തലവേദന

ക്ഷീണവും തലവേദനയ്ക്കും കാരണമാകും ഹോര്‍മോണ്‍ വ്യതിയാനം
പിസിഒഎസ് നേരിട്ട് ക്ഷീണത്തിന് കാരണമാകുന്നില്ലെങ്കിലും പലപ്പോഴും ക്ഷീണത്തിന്റെ പല ലക്ഷണങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, ഹോർമോൺ വ്യതിയാനം, ക്രമം തെറ്റിയതും അമിതമായി രക്തം സ്രാവം എന്നിവ ക്ഷീണത്തിന് കാരണമാകുന്നു. ഹോർമോൺ വ്യതിയാനം ചില സ്ത്രീകളിൽ കഠിനമായ തലവേദനയ്ക്ക് കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



