
വിലകൂടിയ ഉൽപ്പന്നങ്ങൾ വേണ്ട, ചർമം തിളങ്ങാൻ ബജറ്റ് ഫ്രണ്ട്ലി റുട്ടീനുമായി സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ്
ചർമത്തിൻ്റെ ആരോഗ്യം നിലനിർത്തുന്ന അടിസ്ഥാന ഘടകം ജലാംശമാണ്.

ചര്‍മസംരക്ഷണം വളരെ ചെലവേറിയ ഒന്നാണെന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍ അത് വലിയൊരു തെറ്റാണെന്ന് വിശദീകരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ് ആയ രുജുത ദിവേകര്‍. പലരും ചർമം തിളങ്ങാനും വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും വില കൂടിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാറുണ്ട് എന്നാൽ അവയൊന്നുമില്ലെങ്കിലും ബജറ്റ് ഫെണ്ട്ലി ആയി തന്നെ സ്കിൻ കെയർ ദിനചര്യ ആരോഗ്യകരമായി പിന്തുടരാം. ലളിതവും സ്ഥിരതയുമാണ് ചർമത്തെ ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാനുള്ള ഏറ്റവും മികച്ച മാർഗമെന്ന് രുജുത ദിവേകർ പറയുന്നു.
ബജറ്റ് ഫെണ്ടലി സ്‌കിന്‍കെയര്‍ ദിനചര്യ
സ്റ്റെപ്പ് വൺ: ജലാംശം നിലനിർത്തുക
ചർമത്തിൻ്റെ ആരോഗ്യം നിലനിർത്തുന്ന അടിസ്ഥാന ഘടകം ജലാംശമാണ്. അതിന് ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നാൻ കാത്തിരിക്കേണ്ടതില്ല, ഇത് ചർമം ആരോഗ്യത്തോടെയിരിക്കാനും തിളങ്ങാനും സഹായിക്കുന്നു.
സ്റ്റെപ്പ് ടൂ: ഉറക്കം
തിളക്കമുള്ള ചർമത്തിന് വിശ്രമം പ്രധാനമാണ്. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. അതുപോലെ പതിവായി ഒരു ഉറക്ക-ഉണർവ് സമയം ക്രമീകരിക്കുന്നത് നല്ലതാണ്. ശരീരത്തിന് മതിയായ വിശ്രമം കിട്ടുന്നത്, കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചർമം തിളങ്ങുകയും ചെയ്യുന്നു.
സ്റ്റെപ്പ് ത്രീ: വ്യായാമം
വ്യായാമം മുടങ്ങാതെ സൂക്ഷിക്കുക. ദിവസവും കുറഞ്ഞത് അരമണിക്കൂർ വ്യായാമത്തിനായി നീക്കി വയ്ക്കുക. വ്യായാമം ശരീരത്തിന് വഴക്കവും ബലവും നൽകുന്നു. ഇത് ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
സ്റ്റെപ്പ് ഫോർ: സ്കിൻകെയർ ഗിമ്മിക്കുകൾ ഒഴിവാക്കുക
സൗന്ദര്യ വർധക വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. വേഗത്തിൽ ഫലം നൽകുമെന്ന പരസ്യ വാചകങ്ങളിൽ പെട്ടുപോകാതിരിക്കുക. മിതത്വമാണ് പ്രധാനം.
ഈ നാല് ഘട്ടങ്ങൾ കൃത്യമായ പിന്തുടരുന്നത് ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചർമം തിളങ്ങാനും സഹായിക്കും.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Celebrity nutritionist Rujuta Diwekar’s simple 4-step skincare routine
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




