പാർലറിൽ പോകാൻ നേരം കിട്ടിയില്ലേ, അടുക്കളയിൽ തക്കാളി ഉണ്ടോ? ഓണത്തിന് തിളങ്ങാൻ ഇതിൽക്കൂടുതൽ വേണ്ട

തക്കാളിക്കൊപ്പം വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ഫെയ്സ്മാസ്ക് അല്ലെങ്കിൽ സ്ക്രബ്ബ്‌ തയാറാക്കാവുന്നതാണ്.

Tomato, skin care
Tomato, skin carePinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :25 ഓഗസ്റ്റ് 2026, 1:26 pm IST

ഓണത്തിന് അവസാന നിമിഷം ചർമം തിളക്കാനുള്ള പൊടിക്കൈകൾ തിരയുകയാണോ? എങ്കിൽ നേരെ അടുക്കളയിലേക്ക് കയറാം... നല്ല ചുവന്ന തക്കാളി കിട്ടായാൽ ഒരെണ്ണം എടുത്തോ, സിംപിൾ ആയി മുഖം മിനുക്കാൻ ചില പൊടിക്കൈകൾ പറഞ്ഞു തരാം. പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് തക്കാളി. ചർമത്തിലെ കരിവാളിപ്പും എണ്ണമയമൊക്കെ അകറ്റി ചർമം തിളക്കാൻ തക്കാളി ഉപയോ​ഗിച്ചുള്ള ഫേയ്സ്പാക്ക് സഹായിക്കും.

മുഖം തിളങ്ങും

ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുള്ള തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

മുഖക്കുരു

എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുന്ന അവസ്ഥയാണ് മുഖക്കുരു. തക്കാളിയിൽ വിറ്റാമിൻ എ, സി, കെ എന്നിവ ഉള്ളതിനാൽ ചർമം ആഴത്തില്‍ ഫ്രഷ് ആകാൻ സഹായിക്കും. അതുകൊണ്ടുതന്നെ ചർമത്തിന്റെ പിഎച്ച് നില സന്തുലിതമായി നിലനിർത്താൻ ഇത് സഹായിക്കും.

തക്കാളിക്കൊപ്പം വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ഫെയ്സ്മാസ്ക് അല്ലെങ്കിൽ സ്ക്രബ്ബ്‌ തയാറാക്കാവുന്നതാണ്. ഇത് ഇരട്ടി ഫലം നൽകും. മഞ്ഞൾ, പഞ്ചസാര, തേൻ തുടങ്ങിയവ തക്കാളിക്കൊപ്പം ഉപയോഗിക്കാവുന്നതാണ്.

തക്കാളിയും പഞ്ചസാരയും

പലരും എളുപ്പത്തിൽ ഉപയോഗിക്കുന്ന സ്ക്രബ്ബ്‌ ആണ് തക്കാളിയും പഞ്ചസാരയും. തക്കാളി പകുതിയായി മുറിച്ച് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്ക്രബ്ബ്‌ ചെയ്യാം. ഇത് മുഖത്തിനു തിളക്കം ലഭിക്കാനും അടിഞ്ഞു കൂടിയ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കും. മുഖത്തെ കല പോവാനും ഈ ഫെയ്സ്പായ്ക് സഹായിക്കും. ഈ മിക്സിനൊപ്പം കാപ്പിപ്പൊടി കൂടി ചേർത്താൽ ഫേയ്സ് പാക്ക് ആയി.

തക്കാളിയും മഞ്ഞളും

മുഖത്തിന് എളുപ്പത്തില്‍ നിറം ലഭിക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച സ്‌ക്രബ്ബാണ് തക്കാളിയും മഞ്ഞളും. തക്കാളി എടുത്ത് പകുതി മുറിച്ചശേഷം മഞ്ഞള്‍ പൊടിയില്‍ മുക്കി മുഖത്ത് തേക്കാം. 15 മിനിറ്റ് മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

News Now

Summary

Onam skin care: Tomato facepack for glowing skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates