
ശൈത്യകാലമെത്തി; വർക്കൗട്ടുകൾ വീടിനകത്തേക്ക് മാറ്റാം, ഗർഭിണികൾ അറിഞ്ഞിരിക്കേണ്ടത്
ശൈത്യകാലത്ത് ഗർഭിണികൾ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരേണ്ടത് അത്യാവശ്യമാണ്

ഗർഭിണികൾ വളരെ ശ്രദ്ധിക്കേണ്ട സമയമാണ് ശൈത്യകാലം. തണുത്ത കാലാവസ്ഥ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ സമയം ഗർഭിണികൾ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരേണ്ടത് അത്യാവശ്യമാണ്. സുഖപ്രസവത്തിനും ഗർഭകാല രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ ശൈത്യകാലത്ത് പുറത്തിറങ്ങി വർക്കൗട്ട് ചെയ്യുന്നതിലും ഇൻഡോർ വർക്കൗട്ടുകളാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.
സുരക്ഷിതമായ വ്യായാമങ്ങൾ ചെയ്യുന്നത് ശാരീരിക ആരോഗ്യം മാത്രമല്ല വൈകാരിക ക്ഷേമത്തിനും ഗുണം ചെയ്യും. ഗർഭകാലത്ത് യോഗ, നീന്തൽ പോലുള്ള വ്യായാമങ്ങൾ ഗർഭിണികളിൽ വലിയ മാറ്റമുണ്ടാക്കും. സന്ധികളിൽ അനാവശ്യ സമ്മർദം ചെലുത്താതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കുറഞ്ഞ ഭാരം പൊക്കുന്നത് പേശികളുടെ ടോണും സ്റ്റാമിനയും നിലനിർത്തും. ശ്വസനവ്യായാമവും യോഗയും ഇൻഡോറിൽ തന്നെ ചെയ്യാവുന്നതാണ്.
പ്രെനറ്റൽ യോഗ ചെയ്യുന്നത് ഗർഭിണികളിൽ ആത്മവിശ്വാസവും ഉന്മേഷവും നിറയ്‌ക്കും. ഇത് നല്ലൊരു അന്തരീക്ഷവും പിന്തുണയും നൽകും. പ്രസവത്തിനായി ശരീരത്തെ തയ്യാറെടുക്കുന്നതിനും പ്രെനറ്റൽ യോഗ സഹായിക്കും. ശൈത്യകാലത്ത് പുറത്തിറങ്ങാതെ നടത്തവും വീടിനുള്ളിലാക്കുന്നതാണ് നല്ലത്. ഗർഭകാല പ്രമേഹം നിയന്ത്രിക്കാനും വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും.
ഗർഭകാലത്ത് വ്യായാമം ചെയ്യുന്നതു കൊണ്ടുള്ള ഗുണം
1- രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
2-മാനസികാവസ്ഥ മെച്ചപ്പെടുന്നു
3-നല്ല ഉറക്കം
4-ശാരീരികമായി മെച്ചപ്പെടുന്നു
5-സുഖ പ്രസവം
6-പ്ലസന്റയിലേക്കുള്ള ഓക്‌സിജൻ വിതരണം മെച്ചപ്പെടുന്നു
7-ഗർഭകാല രോഗങ്ങളിൽ നിന്നും മുക്തി
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

