എല്ലാ ചുമയ്ക്കും ഒരേ കഫ് സിറപ്പ്? സ്വയം ചികിത്സ ഇനി വേണ്ട
ഓവർ ദ് കൗണ്ടറായി കഫ് സിറപ്പ് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങി കുടികുന്നതിന് പിന്നിൽ വലിയ അപകടങ്ങൾ പതിഞ്ഞിരിപ്പുണ്ട്.

'മറ്റെന്തും സഹിക്കാം, പുറം പൊളിയുന്ന ചുമ താങ്ങാനാവില്ല...' ചുമച്ചു തുടങ്ങുമ്പോഴേ മിക്കവാറും ആളുകൾ മെഡിക്കൽ ഷോപ്പുകളിലേക്ക് പായും, ഏതെങ്കിലും കഫ് സിറപ്പ് വാങ്ങി കുടിക്കും. വിശ്വാസം അതാണെല്ലോ എല്ലാം! ചിലർക്ക് റെഡിയാവും ചിലർക്ക് റെഡിയാവില്ല എന്ന മട്ടിലാവും ഇവ പ്രവർത്തിക്കുക.
ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ് ചുമ. ശ്വാസനാളിയിൽ രൂപപ്പെടുന്ന കഫവും അണുക്കളെയും അന്യവസ്തുക്കളെയും പുറന്തള്ളി ശ്വാസകോശവും ശ്വസനനാളിയും സംരക്ഷിക്കുന്നതിൽ ചുമയ്ക്ക് വലിയ പങ്കുണ്ട്.
ഓവർ ദ് കൗണ്ടറായി കഫ് സിറപ്പ് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങി കുടികുന്നതിന് പിന്നിൽ വലിയ അപകടങ്ങൾ പതിഞ്ഞിരിപ്പുണ്ട്. കാരണം, ചുമയുടെ സ്വഭാവം തിരിച്ചറിഞ്ഞിട്ടാവണം എന്നില്ല നമ്മൾ കഫ് സിറപ്പ് വാങ്ങുന്നത്. ശരിയായ കഫ് സിറപ്പ് വാങ്ങിയില്ലെങ്കിൽ അത് ഗുണത്തെക്കാൾ ദോഷവും ചെയ്യാം.
കഫമുള്ള ചുമ ഉള്ളയാൾ ചുമയെ അമർച്ച ചെയ്യുന്നതിനുള്ള സിറപ്പ് വാങ്ങിയാൽ കഫം ഉള്ളിൽ കെട്ടിക്കിടന്ന് അണുബാധ വർധിക്കാം. അതേസമയം കഫം ഇല്ലാത്ത ചുമയുള്ള വ്യക്തി, കഫത്തെ പുറത്തു കളയുന്നതിനുള്ള സിറപ്പാണു കഴിക്കുന്നതെങ്കിൽ ചുമ വർധിക്കും. മാത്രമല്ല, കഫ് സിറപ്പുകളിലെ ചില ചേരുവകൾ പാർശ്വഫലങ്ങളും ഉണ്ടാക്കാം.
അത്തരം സിറപ്പുകൾ നിർദേശം കൂടാതെ ഉപയോഗിക്കരുത്. കുട്ടികൾക്കും ഓവർ ദ കൗണ്ടറായി കഫ് സിറപ്പുകൾ നൽകരുത്. കഫ് സിറപ്പു കഴിക്കേണ്ടതു ഡോക്ടർ നിർദേശിക്കുന്ന അളവിലാണ്. ഇനി ശരിയായ കഫ് സിറപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിലോ, രോഗിക്ക് താൽക്കാലിക ആശ്വാസം കിട്ടുന്നതോടെ ഡോക്ടറെ കാണാൻ വൈകും.
WHAT TO READ NEXT

ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമ, ഈ പൊടിക്കൈകൾ പരീക്ഷിക്കാം
ഇത്, ചുമയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും രോഗമുണ്ടെങ്കിൽ കണ്ടെത്താൻ വൈകുകയും ചെയ്യുന്നു. മാത്രമല്ല ഒരാൾ കഴിക്കുന്ന കഫ് സിറപ്പ് മറ്റൊരാൾക്ക് അനുയോജ്യമാകില്ല. അടുത്തിടെ ഗുണനിലവാരം കുറഞ്ഞ കഫ് സിറപ്പ് ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ചുമയ്ക്ക് സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് ഉചിതം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Side Effects of over the counter cough syrup
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News
'എന്തിലും എന്നെ പ്രതിയാക്കാൻ ചിലർക്ക് ധൃതി, കുറേ തീർത്തില്ലേ, ഇനിയും വേണോ?'; അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ: കെ സി വേണുഗോപാൽ

ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്സ്ചര്‍ പ്രഖ്യാപിച്ചു

