
ചൂടാക്കിയാൽ വെറും പഞ്ചസാര സിറപ്പ്, ശുദ്ധമായ തേൻ എങ്ങനെ തിരഞ്ഞെടുക്കണം
ആന്റിബയോട്ടിക് അടങ്ങിയ തേൻ ശരീരത്തിൽ എത്തുന്നത് ആരോഗ്യത്തെ ബാധിക്കാം.

വിപണിയിൽ ഏറ്റവും മായം കലർന്ന ഭക്ഷണപദാർഥങ്ങളിൽ ഒന്നാണ് തേൻ. ചായയിലും മറ്റ് പാനീയങ്ങളിലും പഞ്ചസാരയ്ക്ക് പകരമായി ഇന്നു പലരും തേൻ ഉപയോഗിക്കാറുണ്ട്. പഞ്ചസാര സിറപ്പ്, ഗ്ലൂക്കോസ് സിറപ്പ് തുടങ്ങിയവ ചേർത്ത തേനുകളെക്കുറിച്ചുള്ള ആശങ്കകളും ഉപഭോക്താക്കൾക്കുണ്ട്.
അതുപോലെ പല തേനിച്ച കർഷകരും തേനിച്ചയ്ക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം തേനീച്ചകൾ ഉൽപാദിപ്പിക്കുന്ന തേനിൽ ആൻ്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് അടങ്ങിയ തേൻ ശരീരത്തിൽ എത്തുന്നത് ആരോഗ്യത്തെ ബാധിക്കാം.
WHAT TO READ NEXT

അവിയൽ, തോരൻ, സാമ്പാർ; ബാക്കിവന്ന ഓണവിഭവങ്ങൾ സൂക്ഷിക്കേണ്ട വിധം
ശുദ്ധമായ തേൻ ശേഖരിച്ച ഉടൻ തന്നെ പാക്ക് ചെയ്യണം. ചൂടാക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നത് അവയിലെ ഏറ്റവും ഔഷധഗുണമുള്ള എൻസൈമുകൾ നശിച്ചു പോകാനും ശുദ്ധീകരണത്തിലൂടെ തേനിലെ പൂമ്പോടികൾ നീക്കം ചെയ്യപ്പെടാനും കാരണമാകും. എൻസൈമുകളും പൂമ്പൊടികളുമില്ലാത്ത തേൻ സ്വാഭാവികമായും പഞ്ചസാര സിറപ്പിന് തുല്യമാണ്.
WHAT TO READ NEXT

ഫ്രിഡ്ജിൽ തണുപ്പ് കുറവാണോ? കാരണമിതാണ്
ഏറ്റവും വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് തേൻ വാങ്ങാൻ ശ്രമിക്കുക എന്നതാണ് ഒരു മാർഗം. തേൻ വാങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ലേബൽ ശ്രദ്ധിച്ച് വായിക്കുക
തേൻ വാങ്ങുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് ഉൽപ്പന്നത്തിന്റെ ലേബലാണ്. ചേരുവകളുടെ പട്ടിക, നിർമ്മാണ തീയതി, കാലാവധി, നിർമ്മാതാവിന്റെ വിവരങ്ങൾ, ഗുണനിലവാര സർട്ടിഫിക്കേഷൻ എന്നിവ പരിശോധിക്കുക. ചേരുവകളുടെ പട്ടികയിൽ തേൻ കൂടാതെ മറ്റ് മധുരപദാർഥങ്ങൾ ഉണ്ടോയെന്നും ശ്രദ്ധിക്കണം.
വില മാത്രം നോക്കി വാങ്ങരുത്
വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന തേൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്നും ഗുണനിലവാര പരിശോധന നടത്തിയ ഉൽപ്പന്നങ്ങളിൽ നിന്നും വാങ്ങുന്നതാണ് നല്ലത്.
തേൻ ക്രിസ്റ്റലൈസ് ആകുന്നത് മോശമാണെന്നില്ല
പലരും കട്ടപിടിച്ചതോ പരലുകൾ രൂപപ്പെട്ടതോ ആയ തേൻ മായം കലർന്നതാണെന്ന് കരുതാറുണ്ട്. എന്നാൽ ഇത് ശരിയല്ല. സ്വാഭാവിക തേനിൽ കാലക്രമേണ ക്രിസ്റ്റലൈസേഷൻ സംഭവിക്കാം.
വെള്ളത്തിൽ ഇട്ട് പരിശോധന
തേൻ വെള്ളത്തിൽ ഇട്ടാൽ ഉടൻ കലരുന്നില്ലെങ്കിൽ ശുദ്ധമാണെന്നും ഉടൻ കലർന്നാൽ വ്യാജമാണെന്നുമുള്ള പ്രചാരണമുണ്ട്. എന്നാൽ ഇത് വിശ്വസനീയമായ ശാസ്ത്രീയ പരിശോധനയല്ല. തേന്റെ കട്ടിയും താപനിലയും ഘടനയും അനുസരിച്ച് വെള്ളത്തിൽ കലരുന്ന രീതി മാറാം. അതിനാൽ വെള്ളത്തിൽ ഇട്ട് നോക്കിയുള്ള പരീക്ഷണം ഒരു സൂചനയായി പോലും പൂർണമായി ആശ്രയിക്കരുത്.
രുചിയും മണവും ശ്രദ്ധിക്കാം
പ്രകൃതിദത്ത തേനിന് പൂക്കളുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിൽ വ്യത്യസ്തമായ സുഗന്ധവും രുചിയും ഉണ്ടാകും. ചില തേനുകൾക്ക് നേരിയ പുഷ്പഗന്ധമുണ്ടാകാം. ചിലതിന്റെ രുചി കൂടുതൽ ശക്തമായിരിക്കാം. എന്നാൽ രുചിയോ മണവോ മാത്രം ഉപയോഗിച്ച് ശുദ്ധത ഉറപ്പിക്കാൻ കഴിയില്ല.
വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് വാങ്ങുക
പ്രാദേശികമായി അറിയപ്പെടുന്ന വിശ്വസനീയമായ തേനീച്ച വളർത്തുന്നവരിൽ നിന്നോ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന ബ്രാൻഡുകളിൽ നിന്നോ തേൻ വാങ്ങുന്നതാണ് കൂടുതൽ സുരക്ഷിതം. ഉൽപ്പന്നത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നവയ്ക്ക് മുൻഗണന നൽകാം.
തേൻ വൃത്തിയുള്ളതും നന്നായി അടയ്ക്കാവുന്നതുമായ പാത്രത്തിൽ സൂക്ഷിക്കുക. അമിതമായ ചൂടും നേരിട്ടുള്ള സൂര്യപ്രകാശവും ഒഴിവാക്കുന്നത് നല്ലതാണ്. തേൻ എടുക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്പൂൺ ഉപയോഗിക്കുക.
WHAT TO READ NEXT

വെള്ളം നിന്നുകൊണ്ട് കുടിക്കാൻ പാടില്ല, ശാസ്ത്രം പറയുന്നതിങ്ങനെ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
How to spot Pure Honey
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



