രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ദിവസം ആരംഭിക്കാൻ കൂടുതൽ സമയം നൽകുന്നു.

healthy morning routine
healthy morning routineSource by : Pinterest
Last Updated :13 May 2026, 10:38 am IST

News Now

നമ്മുടെ ഒരു ദിവസത്തിന്റെ ​ഗതി തീരുമാനിക്കുന്നത് ഏറെക്കുറെ നമ്മുടെ പ്രഭാത ശീലങ്ങളാണെന്ന് പറയാം. രാവിലെ എഴുന്നാൽ ഉടൻ ഫോൺ നോക്കുന്നതോ തിരക്കിട്ട് ജോലികളിലേക്ക് ചാടുന്നതോ പലർക്കും പതിവാണ്. എന്നാൽ പ്രഭാത ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടു വരുന്നത് ദിവസം മുഴുവൻ ഉന്മേഷത്തോടയിരിക്കാൻ സഹായിക്കും. ആ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

രാവിലെ നേരത്തെ എഴുന്നേൽക്കാം

രാവിലെ സമയം തികയുന്നില്ലെന്ന് പരാതിപ്പെടുന്നവർക്ക് ​ഗുണകരമാകുന്ന ഒരു മർ​ഗമാണിത്. രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് ദിവസം ആരംഭിക്കാൻ കൂടുതൽ സമയം നൽകുന്നു. തിരക്കില്ലാതെ കാര്യങ്ങൾ പ്ലാൻ ചെയ്യാനും മനസികമായി ശാന്തമാകാനും സഹായിക്കും.

പോസിറ്റീവ് ചിന്തയോടെ ദിവസം തുടങ്ങാം

ഒരു ചെറിയ പ്രാർത്ഥന, ധ്യാനം അല്ലെങ്കിൽ നന്ദി പറയേണ്ട മൂന്ന് കാര്യങ്ങൾ ഓർക്കുക. ഇത് മനസ്സിനെ കൂടുതൽ പോസിറ്റീവ് ആക്കും.

Morning Exercise

Morning Exercise - Pixels

ഒരു ഗ്ലാസ് ചെറു ചൂടു വെള്ളം

രാത്രി മുഴുവൻ ശരീരം ഡീഹൈഡ്രേറ്റ് ആയിരിക്കാം. രാവിലെ എഴുന്നേറ്റ ഉടൻ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈ​ഡ്രേഫറ്റ് ചെയ്യുകയും മെറ്റബോളിസം ഉണർത്തുകയും ചെയ്യുന്നു.

സ്ട്രെച്ചിങ് അല്ലെങ്കിൽ വ്യായാമം

വെള്ളം കുടിച്ച ശേഷം 5-10 മിനിറ്റ് സ്ട്രെച്ചിങ് അല്ലെങ്കിൽ ചെരിയ നടത്തം പോലുള്ള വ്യായാമം ചെയ്യാം. ഇത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ദിവസം മുഴുവൻ ഊർജ്ജം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Healthy breakfast

Healthy breakfast - Pinterest

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ്

തിരക്കിനിടെ പലർക്കും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. എന്നാൽ ഇത് ക്ഷീണം കൂട്ടും. പഴം, മുട്ട, ഓട്സ്, നട്സ്, പാൽ എന്നിവ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യകരവും ഊർജ്ജം ലഭിക്കാൻ സഹായകരവുമാണ്.

ഇന്നത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യുക

രാവിലെ ഒരു അഞ്ച് മിനിറ്റ് ദിവസം പ്ലാൻ ചെയ്യാൻ വേണ്ടി മാറ്റി വയ്ക്കുന്നത്, ആ ദിവസത്തെ കുറിച്ച് കൂടുതൽ വ്യക്തതയും കാര്യങ്ങൾ നേരത്തെ ഒരുക്കിവയ്ക്കാനും സഹായിക്കും. ചെയ്യേണ്ട കാര്യങ്ങൾക്ക് മുൻ​ഗണന നിശ്ചയിക്കുന്നത് സമ്മർദം കുറയ്ക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എഴുന്നേറ്റ ഉടൻ ഫോൺ പരിശോധിക്കുകയോ, സോഷ്യൽമീഡിയയിലേക്ക് പോവുകയോ ചെയ്യുന്നത് മാനസികമായി അലച്ചിൽ ഉണ്ടാക്കും. രാവിലെ ഉണർണ ശേഷമുള്ള ആദ്യ 30 മിനിറ്റ് ഫോൺ മാറ്റിവെക്കുന്നത് കൂടുതൽ ശാന്തത നൽകും.

  • രാവിലെ വ്യായാമം ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും സംഗീതം മിതമായ രീതിയിൽ കേൾക്കുന്നത് മനസ്സിനെ പോസിറ്റീവ് ആക്കാൻ സഹായിക്കും.

  • കിടക്ക ഒതുക്കുക, മേശ വൃത്തിയാക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും ദിവസം ക്രമത്തിൽ ആരംഭിക്കാൻ സഹായിക്കുന്നതാണ്. വൃത്തിയുള്ള അന്തരീക്ഷം മനസ്സിന് സന്തോഷിപ്പിക്കും.

Summary

Simple morning tips that could make your day easy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates