
ഒരു നില കയറിയപ്പോഴേക്കും ശ്വാസംമുട്ടൽ! നിസ്സാരമാക്കരുത്, ഹൃദ്രോഗത്തിന്റെ ആദ്യ ലക്ഷണമാകാം
പടികൾ കയറുക പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ആവശ്യമായി വരാം.

പടികൾ കയറുമ്പോൾ ചെറിയ കിതപ്പു തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു നില പോലും കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ? പടികയറുമ്പോൾ നെഞ്ചിൽ ഒരു പിടിത്തമോ, തലചുറ്റലോ, അമിത ക്ഷീണമോ ഉണ്ടാകുന്നത് ഹൃദയസമ്പന്ധമായ ആരോഗ്യത്തെ കുറിച്ച് ശരീരം നൽകുന്ന മുന്നറിയിപ്പാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പടികൾ കയറുമ്പോഴുള്ള ശ്വാസംമുട്ടൽ
പടികൾ കയറുക പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ആവശ്യമായി വരാം. അതുകൊണ്ട് തന്നെ ഹൃദയവും ശ്വാസകോശവും കൂടുതൽ പ്രവർത്തിക്കേണ്ടതായി വരും. എന്നാൽ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായാൽ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരും. അതാണ് ശ്വാസംമുട്ടലായി അനുഭവപ്പെടുന്നത്.
കൊറോണറി ആര്‍ട്ടറി രോഗം
ഹൃദയത്തിലേക്കുള്ള ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ അവ ചുരുങ്ങുകയും ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താത്ത സാഹചര്യം ഉണ്ടാവുകയും വരുന്നു. ശരീരിക പ്രവർത്തനങ്ങൾക്കിടയിൽ ശ്വാസംമുട്ടൽ, നെഞ്ചുവേദന എന്നിവ ഉണ്ടാകാം.
ഹൃദയസ്തഭനം
ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഹൃദയസ്തഭനം അഥവാ ഹാർട്ട് ഫെയ്ലിയർ. പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടല്‍, കാലുകളില്‍ വീക്കം, രാത്രി കിടക്കുമ്പോള്‍ ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.
ക്രമരഹിതമായ ഹൃദയമിടിപ്പ്
സമ്മർദത്തെ തുടർന്ന് ഹൃദയമിടിപ്പ് കൂടുകയോ ക്രമരഹിതമോ ആകുമ്പോൾ ശരീരത്തിൽ രക്തയോട്ടം കുറയാം. ഇതും ശ്വാസതടസത്തിലേക്ക് നയിക്കാം.
ഹൃദയ വാല്‍വിലെ പ്രശ്നങ്ങള്‍
ഹൃദയ വാൽലുകൾ ശരിയായി പ്രവർത്തിക്കാത്തത് രക്തയോട്ടത്തെ ബാധിക്കാം. ഇതിന്റെ പ്രാരംഭ ലക്ഷണമാണ് പടികൾ കയറുമ്പോഴുള്ള ഈ ശ്വാസതടസ്സം.
ശ്വാസംമുട്ടലിനൊപ്പം ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം
നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ച് മുറുകുന്ന തോന്നൽ
കഠിനമായ ക്ഷീണം
തലചുറ്റൽ അനുഭവപ്പെടുക
ഹൃദയമിടിപ്പ് വർധിക്കുക
കാലുകളിൽ വീക്കം
രാത്രി കിടക്കുമ്പോൾ ശ്വാസതടസ്സം
ചെറിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പോലും ക്ഷീണം അനുഭവപ്പെടുക.
ഇക്കൂട്ടർ സൂക്ഷിക്കണം
പ്രമേഹരോഗികൾ
ഉയർന്നരക്തസമ്മർദമുള്ളവർ
പുകവലിക്കുന്നവർ
അമിതവണ്ണമുള്ളവർ
പാരമ്പര്യമായി കുടുംബത്തിൽ ഹൃദ്രോഗമുള്ളവർ
WHAT TO READ NEXT

ഇടുപ്പുവേദന ഇടയ്ക്കിടെയുണ്ടോ? വില്ലൻ കോവിഡ് ആകാം
ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചില ജീവിതശൈലി മാറ്റങ്ങൾ ആവശ്യമാണ്
ഹൃദയം കാക്കാൻ ദിവസവും 30 മിനിറ്റ് നടക്കാം.
അമിത എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ കുറയ്ക്കുക.
പഴങ്ങൾ, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവ കൂടുതലായി ഡയറ്റിൽ ഉള്‍പ്പെടുത്തുക.
പുകവലി ശീലം ഹൃദ്രോഗ സാധ്യത വലിയ തോതിൽ വർധിപ്പിക്കാം.
അമിതവണ്ണം ഹൃദയത്തിന് അധിക സമ്മര്‍ദ്ദമുണ്ടാക്കും.
രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നത് ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ സഹായിക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Stair Climbing Breathlessness may linked to heart problems
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



