
ഹൃദയം 'പണി' മുടക്കാൻ പോകുന്നുവെന്നതിന്റെ 10 ലക്ഷണങ്ങൾ
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത, ഒരു മുതിര്‍ന്ന വ്യക്തിക്ക് 20 സെക്കന്റ് നേരം വരെ ശ്വാസം പിടിച്ചുവെക്കാന്‍ സാധിക്കണം.

രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണം ഓരോ വർഷവും ഉയരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈകിയുള്ള രോഗനിർണയമാണ് പലപ്പോഴും വില്ലനാകുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങൾ പെട്ടെന്ന് വഷളാകുന്നതിന് പിന്നിൽ ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കുന്നതും ഒരു പ്രധാന കാരണമാണ്.
മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത, ഒരു മുതിര്‍ന്ന വ്യക്തിക്ക് 20 സെക്കന്റ് നേരം വരെ ശ്വാസം പിടിച്ചുവെക്കാന്‍ സാധിക്കണം. ശ്വാസതടസമില്ലാതെ പടികൾ കയറാനും ടോയ്‌ലറ്റിൽ കുത്തിയിരിക്കാനും കഴിയണം. ആരോഗ്യമുള്ള ഹൃദയത്തിന്‍റെ ലക്ഷണങ്ങളാണ് ഇത്.
WHAT TO READ NEXT

അടുക്കളയിൽ മീൻ മണം മാറാൻ ചില ഗ്രാമ്പു ടെക്നിക്സ്
സമീപകാലത്ത് നടന്ന ഒരു പബ്ലിക് സ്റ്റഡിയില്‍ ഇരിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ അഞ്ചിൽ ഒരാൾക്ക് വീതം തലകറക്കവും 11 ശതമാനം ആളുകൾക്ക് നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. മൂന്നിലൊന്ന് ആളുകളും അത്തരം ലക്ഷണങ്ങള്‍ പല വ്യത്യസ്ത കാര്യങ്ങളില്‍ നിന്നാകാമെന്ന് കരുതുന്നു.
അതേസമയം 26 ശതമാനം ആളുകള്‍ അവയെ ഗൗരവമായി എടുക്കാറില്ല. 17 ശതമാനം ആളുകള്‍ ഇത്തരം ലക്ഷണങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയാൻ മടി കാണിക്കുന്നു. 13 ശതമാനം ആളുകള്‍ തങ്ങൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള പ്രായമായിട്ടില്ലെന്ന് കരുതി ലക്ഷണങ്ങൾ അവഗണിക്കുന്നു.
ഹൃദ്രോഗം പ്രായമായവരില്‍ മാത്രമല്ല
പ്രായമായവരിലാണ് ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന തെറ്റിദ്ധാരണ സമീപകാല സംഭവങ്ങളോടെ മാറിത്തുടങ്ങി. പ്രത്യേകിച്ച് കോവിഡ് കാലത്തിന് ശേഷം. ഏത് പ്രായക്കാരിലും ഹൃദ്രോഗങ്ങള്‍ ഉണ്ടാകാം. വൈറസ് ഹൃദയത്തെയും ഹൃദയ പാളിയെയും ആക്രമിക്കും. ഇത് മയോപെരികാര്‍ഡിറ്റിസ് (വീക്കം നിറഞ്ഞ ഹൃദയവും ഹൃദയ ആവരണവും) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
പടികള്‍ കയറമ്പോഴുണ്ടാകുന്ന ശ്വാസ തടസം അല്ലെങ്കില്‍ ബുദ്ധിമുട്ട് ശ്വാസകോശ സംബന്ധമായ അസുഖമോ, ഫിറ്റ്‌നസ് കുറവോ, ശരീരഭാരം കൂടുന്നതോ ആകാം. എന്നാല്‍ ഇതിന് കൊറോണറി ആർട്ടറി രോഗം, ഹൃദയ വാല്‍വ് പ്രശ്‌നങ്ങള്‍, ക്രമരഹിതമായ ഹൃദയതാളം പോലുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധമുണ്ടാകാം. ഹൃദയാരോഗ്യം വളരെ പ്രധാനമാണെന്ന് അറിയാമെങ്കിലും ഹൃദ്രോഗ ലക്ഷണങ്ങളെ കുറിച്ച് മിക്ക ആളുകളുകള്‍ക്കും അറിവില്ല.
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
വേഗത്തിൽ എഴുന്നേൽക്കുമ്പോൾ തലകറക്കം
ശ്വാസതടസ്സം
കുനിയാൻ ബുദ്ധിമുട്ട്
ഹൃദയമിടിപ്പ് (നാഡിതുടിക്കല്‍)
നെഞ്ച് വേദന (നെഞ്ചില്‍ വലിഞ്ഞു മുറുകുന്ന വേദന)
ഇടതു കൈ വേദന - (കഴുത്തിലോ കൈകളുടെ മുകൾ ഭാഗത്തോ)
എഴുന്നേൽക്കാൻ ബുദ്ധിമുട്ട്
നെഞ്ചിലെ അസ്വസ്ഥത
കാലുകളില്‍ നീര്
ക്രമരഹിതമായ ഹൃദയമിടിപ്പ്
WHAT TO READ NEXT

ഈ 5 വിഭവങ്ങൾ എയർഫ്രയറിൽ ഉണ്ടാക്കരുത്
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
10 symptoms that indicate your heart is weak
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


‘ഗ്യാസ്’ എന്ന് കരുതി തള്ളരുത്; ഹൃദയാഘാതത്തിന് 30 മിനിറ്റ് മുമ്പ് ശരീരം നൽകുന്ന സൂചനകൾ | World Heart Day



