
സ്ട്രോ ബോട്ടിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

News Now
വലിയ ബാറ്ററി, കൂടുതല്‍ റേഞ്ച്; വരുന്നു ടാറ്റ നെക്സോണിന്റെ ഫെയ്സ് ലിഫ്റ്റ്, വിശദാംശങ്ങള്‍

'പ്രേമലു 2 വിന് വേണ്ടി ഒരു വര്‍ഷം കളഞ്ഞു, അത് വല്ലാതെ ബാധിച്ചു'; ബെത്ലേഹം വിജയാഘോഷത്തിലും 'വിഷമം' മാറാതെ ഗിരീഷ്

16,000 റണ്‍സ്... ബാബര്‍ അസം ഇതിഹാസ പട്ടികയില്‍!

യൂറോപ്പ് അശാന്തം?, ഉയർന്ന ജീവിതച്ചെലവിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; തീവെയ്പ്, കൊള്ള

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് സ്ട്രോ വാട്ടർ ബോട്ടിലുകൾ. വെള്ളം കുടിക്കാൻ കൂടുതൽ സൗകര്യപ്രദമായ ഈ ബോട്ടിലുകൾ ഇന്ന് നിരവധി പേരാണ് ഉപയോഗിക്കുന്നത്. യാത്രയ്ക്കിടയിലും ജോലി ചെയ്യുമ്പോഴും വ്യായാമത്തിനിടയിലും വെള്ളം കുടിക്കാൻ ഇവ സഹായിക്കുന്നുമുണ്ട്. എന്നാൽ ഇത്തരം ബോട്ടിലുകൾക്ക് ഗുണവും ദോഷവുമുണ്ട്. സ്ട്രോ ബോട്ടിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.
WHAT TO READ NEXT

മൂഡ് മെച്ചപ്പെടാൻ വീട്ടിൽ കൊണ്ടുവരാം ഈ 10 മാറ്റങ്ങൾ
സ്ട്രോ വാട്ടർ ബോട്ടിലിന്റെ ഉപയോഗങ്ങൾ
ബോട്ടിൽ ചരിക്കാതെ തന്നെ വെള്ളം കുടിക്കാം.
യാത്രയ്ക്കിടയിലും ജോലിക്കിടയിലും ഉപയോഗിക്കാൻ സൗകര്യപ്രദമാണ്.
വെള്ളം കുടിക്കുന്ന ശീലം വളർത്താൻ സഹായിക്കും.
ഹാൻഡിലും സ്ട്രോയും ഉള്ള മോഡലുകൾ കൊണ്ടുനടക്കാൻ എളുപ്പമാണ്.
ചോർച്ച തടയുന്ന ലിഡ് ഉള്ള മോഡലുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
വ്യായാമത്തിനിടെ ബോട്ടിൽ തുറന്ന് അടയ്ക്കാതെ വെള്ളം കുടിക്കാൻ ചില സ്ട്രോ ബോട്ടിലുകൾ സഹായിക്കും.
സ്ട്രോ വാട്ടർ ബോട്ടിലിന്റെ ദോഷങ്ങൾ
സ്ട്രോയിൽ അഴുക്കും ബാക്ടീരിയയും അടിഞ്ഞുകൂടാം. അകത്തെ ഭാഗം ഇടുങ്ങിയതിനാൽ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. കൃത്യമായി കഴുകിയില്ലെങ്കിൽ ബാക്ടീരിയയും പൂപ്പലും വളരാൻ സാധ്യതയുണ്ട്.
ബോട്ടിൽ മാത്രം കഴുകിയാൽ പോരാ. സ്ട്രോ, ലിഡ്, സിലിക്കൺ സീൽ എന്നിവ വേർതിരിച്ച് വൃത്തിയാക്കുകയും പൂർണമായി ഉണക്കുകയും വേണം.
ബാഗിൽ വെക്കുമ്പോൾ ലിഡ് ശരിയായി അടച്ചില്ലെങ്കിൽ വെള്ളം പുറത്തേക്ക് ഒഴുകാം. വാങ്ങുമ്പോൾ ലീക്ക് പ്രൂഫ് സംവിധാനമുണ്ടോ എന്ന് പരിശോധിക്കുക.
സ്ട്രോയിലൂടെ കുടിക്കുമ്പോൾ വായുവും അകത്തേക്ക് പോകാം. ചിലരിൽ ഇത് ഗ്യാസ്, വയർ വീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകാം.
ഗുണനിലവാരം കുറഞ്ഞതോ ചൂടുള്ള പാനീയങ്ങൾക്ക് അനുയോജ്യമല്ലാത്തതോ ആയ ബോട്ടിലുകളിൽ ചൂടുവെള്ളം നിറയ്ക്കരുത്.
WHAT TO READ NEXT

ചിയ വിത്തുകൾ എങ്ങനെ വീട്ടിൽ വളർത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബോട്ടിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ
ദിവസവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ബോട്ടിലും സ്ട്രോയും കഴുകുക.
സ്ട്രോ ക്ലീനിങ് ബ്രഷ് ഉപയോഗിച്ച് അകത്തെ ഭാഗം വൃത്തിയാക്കുക.
കഴുകിയശേഷം എല്ലാ ഭാഗങ്ങളും പൂർണമായി ഉണങ്ങാൻ അനുവദിക്കുക.
ദുർഗന്ധം, പൂപ്പൽ, നിറവ്യത്യാസം എന്നിവ കണ്ടാൽ ഉപയോഗം നിർത്തി നന്നായി വൃത്തിയാക്കുക.
WHAT TO READ NEXT

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?
Summary
Straw Water Bottles Trending on Social Media: Benefits, Risks, and Precautions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


