
പേരയ്ക്ക ഇക്കൂട്ടർ കഴിക്കാൻ പാടില്ല
ഉദര സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാൻ കാരണമാകുന്നു.

പേരയ്ക്ക പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള പഴമാണ്. ശരീരത്തിന് ആവശ്യമുള്ള നാരുകൾ, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക. എന്നാൽ ചില സാഹചര്യങ്ങളിൽ പേരയ്ക്ക വില്ലനാകാം. ഉദര സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാൻ കാരണമാകുന്നു.
പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉൽപാദനം കൂട്ടുകയും ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അൾസർ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. പേരയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്നങ്ങൾ ഉള്ളവർ പേരയ്ക്ക കഴിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കില്ലെന്ന് ആയുർവേദത്തിൽ പറയുന്നു.
മാത്രമല്ല, പേരയ്ക്ക് അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാകാം. ചിലർക്ക് പേരയ്ക്ക അലർജിയുണ്ടാക്കാം. ചൊറിച്ചിൽ, തടിപ്പ്, വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ, പ്രമേഹ മരുന്നുകൾ, രക്തസമ്മർദ മരുന്നുകൾ എന്നിവയുമായി പേരയ്ക്ക പ്രതിപ്രവർത്തിച്ചേക്കാം.
WHAT TO READ NEXT

ചിയ വിത്തുകള്‍ കഴിക്കേണ്ടത് ഇവയ്ക്കൊപ്പം, കോംബോ പാളിയാല്‍ പണിയാകും
പേരയ്ക്കയിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് പ്രമേഹമുള്ളവർക്കും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും പ്രശ്നമുണ്ടാക്കാം. പഞ്ചസാരയുടെയും ആസിഡിന്റെയും അളവ് കൂടുതലായതിനാൽ ശരിയായ രീതിയിൽ വായ വൃത്തിയാക്കിയില്ലെങ്കിൽ പല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാകാം.
WHAT TO READ NEXT

നെഞ്ചെരിച്ചിലോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം
മിതത്വം പാലിക്കുകയാണ് പ്രധാനം. ദിവസവും ഒന്നോ- രണ്ടോ പേരയ്ക്ക കഴിക്കുന്നതിൽ കുഴപ്പമില്ല. നല്ലതു പോലെ പഴുത്ത പേരയ്ക്ക വേണം തിരഞ്ഞെടുക്കാൻ. പഴുക്കാത്ത പേരയ്ക്ക കഴിക്കുന്നത് വയറുവേദന ഉണ്ടാക്കാം.
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം

Summary
These people should avoid eating Guava
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


