
പൊണ്ണത്തടി കുറയണമെങ്കിൽ വയറു ശരിയാകണം; കൊഴുപ്പ് കുറയ്ക്കാൻ ഈ മൂന്ന് ഭക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമത്തിനൊപ്പം ഡയറ്റും ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുമെന്നതു പോലെ തന്നെ ചിലത് ശരീരത്തിൽ നിന്ന് കൊഴുപ്പിനെ നീക്കാൻ സഹായിക്കും.
പ്രമുഖ പോഷകാഹാര വിദഗ്ധയായ അനുപമ മേനോൻ കൊഴുപ്പിനെ ഒഴിവാക്കാൻ സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇവ ആഴ്ചയിൽ കുറഞ്ഞത് നാല് തവണയെങ്കിലും ഡയറ്റിൽ ചേർക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നും അനുപമ പറയുന്നു. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആരോഗ്യകരമായ കുടൽ എന്നാൽ, മെച്ചപ്പെട്ട മെറ്റബോളിസം, സുഗമമായ ദഹനം എന്നാണ്.
പുളിപ്പിച്ച ഭക്ഷണങ്ങൾ
പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ പ്രധാനമാണ്. പുളിപ്പിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഇഡ്ലി, ദോശ, കൂടാതെ തൈര്, അച്ചാറുകൾ പോലുള്ളവ വയറിലെ നല്ല ബാക്ടീരിയയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.
WHAT TO READ NEXT

പുഴു ഉണ്ടോയെന്ന സംശയം വേണ്ട! നല്ല വഴുതനങ്ങ നോക്കി വാങ്ങാം
ഗട്ട് ഫ്രെണ്ട്ലി ഡ്രിങ്ക്
കറുവപ്പട്ടയോടൊപ്പം ഗ്രീൻ ടീയോ നാരങ്ങയോടൊപ്പം ആപ്പിൾ സിഡറും ചേർന്ന പാനീയമോ ട്രൈ ചെയ്യാവുന്നതാണ്. രാവിലെ ഗ്രീൻ ടീയും ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ മുമ്പ് ആപ്പിൾ സിഡറും കുടിക്കാം.
പച്ചക്കറി എത്ര കഴിക്കുന്നു
ഭക്ഷണത്തിൻ്റെ 70 മുതൽ 80 ശതമാനം പച്ചക്കറിയായിരിക്കാൻ ശ്രദ്ധിക്കുക. ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
‘Three foods you should eat at least 4 times a week or daily to speed up fat loss’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



