
ആർത്തവ സമയത്ത് വയറുവീർക്കുന്ന പ്രശ്നമുണ്ടോ? ഈ നാല് ഭക്ഷണങ്ങൾ കഴിക്കാം
വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറു വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

ആർത്തവ സമയത്തെ കഠിനമായ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. വയറുവേദന മാത്രമല്ല, ചിലരിൽ ഈ ഘട്ടത്തിൽ വയറുവീർക്കുന്ന പ്രശ്നവും ഉണ്ടാകും. ഹോർമോൺ വ്യതിയാനങ്ങളാണ് ആർത്തവ സമയം ഇത്തരത്തിൽ വയര്‍ വീര്‍ക്കുന്നതിന് കാരണം. ആർത്തവ കാലത്ത് ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വയറുവീർക്കുന്നത് ഒഴിവാക്കാനും ഊർജം പ്രദാനം ചെയ്യാനും സഹായിക്കും.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍
വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറു വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.
WHAT TO READ NEXT

പ്ലാസ്റ്റിക് കണ്ടെയ്നറിലാണോ പുളിയും പഞ്ചസാരയും സൂക്ഷിക്കുന്നത്?
ജലാംശം കൂടുതലടങ്ങിയ ഭക്ഷണം
വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ഇവ സഹായിക്കും. കൂടാതെ വയറു വീർക്കുന്നത് തടയാനും ഇവ സഹായിക്കും.
ഇഞ്ചി
ആർത്തവ സമയത്ത് ദഹനം മെച്ചപ്പെടുത്താനും വയറു വീർക്കുന്നത് തടയാനും ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും.
പെപ്പർമിൻ്റ് ടീ
പെപ്പർമിൻ്റ് ടീയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിൻ്റെ പേശികളെ വിശ്രമിക്കാൻ ഈ സംയുക്തം സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും, വയറുവേദന കുറയ്ക്കാനും, ആർത്തവ സമയത്ത് വയറു വീർക്കുന്നത് തടയാനും സഹായിക്കും.
WHAT TO READ NEXT

തേൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം; ഒറിജിനലിനെ എങ്ങനെ തിരിച്ചറിയാം
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Four foods that helps to reduce bloting during periods
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




