എന്ത് കഴിക്കുമെന്ന കൺഫ്യൂഷനിലാണോ? പ്രമേഹരോഗികൾക്ക് പറ്റിയ മൂന്ന് സ്നാക്സ്
വെള്ളക്കടലയിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്

ഒരു വീട്ടിൽ കുറഞ്ഞത് ഒരു പ്രമേഹ രോഗിയെങ്കിലുമുണ്ടാകുമെന്ന അവസ്ഥയിലാണ് കേരളം. പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഭക്ഷണക്കാര്യത്തിലാണ്. അന്നജം കുറഞ്ഞതും നാരുകൾ ധാരളം അടങ്ങിയതുമായ ഭക്ഷണങ്ങൾ വേണം പ്രമേഹ രോഗികൾ കഴിക്കാൻ. കൂടാതെ ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചികയും കുറവായിരിക്കണം. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മൂന്ന് ലഘുഭക്ഷണങ്ങള്‍ ഇതാ...
വെള്ളക്കടല
വെള്ളക്കടലയിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കടല വേവിച്ച് കഴിക്കുന്നത് പ്രമേഹ രോഗികളിൽ നല്ലതാണ്. ഇതിൽ അടങ്ങിയ മഗ്നീഷ്യം, ഫോളേറ്റ്, ഇരുമ്പിന്റെ അംശം, സിങ്ക്, കോപ്പർ എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറഞ്ഞ ഇവ വിശപ്പ് കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും.
WHAT TO READ NEXT

രാവിലെ മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്ന ശീലമുണ്ടോ?
നട്സ്
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.
മുളപ്പിച്ച പയര്‍
മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍, നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മുളപ്പിച്ച പയറു കഴിക്കാം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Diabetes: Three Snacks that can eat diabetic patients
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


