വെള്ളമൊഴിച്ചു കഴുകിയിട്ട് കാര്യമില്ല, വാട്ടര്‍ ബോട്ടില്‍ വൃത്തിയായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

ദിവസങ്ങളോളം ഇങ്ങനെ വെള്ളം മാത്രം ഉപയോ​ഗിച്ച് വാട്ടര്‍ ബോട്ടില്‍ വൃത്തിയാക്കിയാൽ രോ​ഗങ്ങളും കൂടെപ്പോരും.

Water bottle
Water bottlePexels
Edited by :അഞ്ജു സി വിനോദ്‌
Last Updated :22 ഒക്ടോബർ 2025, 5:37 pm IST

വെള്ളം കുടിക്കേണ്ടത് നിർബന്ധമായതോടെ മിക്കയാളുകളും അവരുടെതായ ഒരു വാട്ടർ ബോട്ടിൽ കയ്യിൽ കരുതാറുണ്ട്. ചിലർ അളവ് രേഖപ്പെടുത്തിയ കുപ്പികൾ വരെ വാങ്ങി ഉപയോഗിക്കാറുണ്ട്. ഓരോ ദിവസത്തെയും ഉപയോ​ഗം കഴിയുമ്പോൾ വാട്ടർ ബോട്ടിൽ വെള്ളമൊഴിച്ച് ഒന്ന് കഴുകിയെടുക്കുന്നതാണ് പലരുടെയും പതിവ്. എന്നാൽ, ദിവസങ്ങളോളം ഇങ്ങനെ വെള്ളം മാത്രം ഉപയോ​ഗിച്ച് വൃത്തിയാക്കിയാൽ രോ​ഗങ്ങളും കൂടെപ്പോരും.

വാട്ടർ ബോട്ടിൽ ശരിയായ രീതിയിൽ കഴുകാൻ ചില പൊടിക്കൈകൾ

  • ചെറുനാരങ്ങ ഉപയോ​ഗിച്ച് വെള്ളക്കുപ്പി കഴുകാം. കറയും അഴുക്കും ദുർഗന്ധവും നീക്കാൻ പേരുകേട്ട ചെറുനാരങ്ങ ഉപയോ​ഗിച്ച് വാട്ടർ ബോട്ടിൽ വൃത്തിയായി കഴുകിയെടുക്കാം. ചെറുനാരങ്ങാനീരും ഇളംചൂടുവെള്ളവും ചേർത്ത മിശ്രിതം കുപ്പിക്കുള്ളിലൊഴിച്ച് നന്നായി കുലുക്കി കഴുകാം. പിന്നാലെ സോപ്പ് ഉപയോ​ഗിച്ചും കഴുകണം.

  • വിനാ​ഗിരിയും കുപ്പി കഴുകാൻ ഉപയോ​ഗിക്കാവുന്നതാണ്. പാത്രങ്ങളിലെ കറയും അഴുക്കും ദുർഗന്ധവുമെല്ലാം അകറ്റാൻ വിനാ​ഗിരിയും വല്ലതാണ്. വിനാഗിരിയും ചൂടുവെള്ളവും ചേർത്ത് കുപ്പിയിലൊഴിച്ചു 5- 10 മിനുറ്റ് ശേഷം നന്നായി കുലുക്കി കഴുകിയെടുക്കാം. ഇതിനുശേഷം കുപ്പി നന്നായി തുടച്ച് ഉണക്കിയെടുക്കണം.

  • ബേക്കിങ് സോഡ ഉപയോ​ഗിക്കുന്നതാണ് മറ്റൊരു രീതി. മൂന്നോ നാലോ സ്പൂൺ വിനാഗിരി എടുത്ത് അതിലേക്കൽപം ഇളംചൂടുവെള്ളവും ഒരു ടേബിൾ സ്പൂണോളം ബേക്കിംഗ് സോഡയും ചേർത്ത് മിശ്രിതം തയ്യാറാക്കിയശേഷം അൽപനേരം കുപ്പിയിൽ ഒഴിച്ചുവയ്ക്കണം. പിന്നാലെ വെള്ളക്കുപ്പിയുടെ അകവും പുറവും നന്നായി കഴുകി തുടച്ചെടുക്കാം.

പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കഴുകുമ്പോൾ ചൂടുവെള്ളം ഒഴിവാക്കി ടാപ്പ് വാട്ടർ ഉപയോ​ഗിക്കാൻ മറക്കരുത്. അതുപോലെ എല്ലാ ആറ് മാസം കൂടുമ്പോഴും വെള്ളക്കുപ്പികൾ മാറ്റുകയും വേണം.

News Now

Summary

Tips to clean water bottle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates