'പത്തു വര്‍ഷമായി സോപ്പ് ഉപയോഗിച്ചിട്ടില്ല, പകരം ഉപ്പിട്ടാണ് കുളിക്കുന്നത്', വിദ്യ മാൽവാഡെയുടെ സ്കിൻ കെയർ റുട്ടീൻ പിന്തുടരുന്നതിന് മുൻപ് ഇതു കൂടി അറിയണം
ഒരു സ്പൂൺ ഉപ്പും അൽപം വെള്ളവും ചേർത്ത് കുഴച്ച് നനഞ്ഞ ശരീരത്തിൽ പുരട്ടി കുളിക്കാറുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി കുളിക്കാൻ സോപ്പിന് പകരം ഉപ്പാണ് ഉപയോഗിക്കുന്നതെന്ന് നടി വിദ്യ മൽവാഡെ. നെഗറ്റീവ് എനർജിയെ പുറന്തള്ളാനും മനസ് ശുദ്ധീകരിക്കാനും താൻ പാലിക്കുന്ന ദിനചര്യകൾ പങ്കുവെയ്ക്കുന്നുവെന്ന കുറിപ്പോടെയാണ് ബോളിവുഡ് താരം സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ധാരാളം ഫോളേവേഴ്സ് ഉള്ള വിദ്യ മൽവാഡെയുടെ വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിലും ചർച്ചയായി.
കഴിഞ്ഞ പത്ത് വർഷമായി താൻ സോപ്പ് ഉപയോഗിച്ചിട്ടില്ല, പകരം പലപ്പോഴും ഉപ്പാണ് ഉപയോഗിക്കുന്നത്. കുളിമുറിയിൽ എപ്പോഴും ഉപ്പ് കരുതി വയ്ക്കാറുണ്ട്. ഇതിൽ നിന്ന് ഒരു സ്പൂൺ ഉപ്പും അൽപം വെള്ളവും ചേർത്ത് കുഴച്ച് നനഞ്ഞ ശരീരത്തിൽ പുരട്ടി കുളിക്കാറുണ്ട്. ഇത് ശരീരവും മനസവും ശുദ്ധമാക്കാന്‍ തന്നെ സഹായിക്കുന്നുവെന്നും താരം പറയുന്നു.
മാത്രമല്ല, കുളിക്കുന്നതിനിടയില്‍ 30 സെക്കന്‍ഡ് ഷവര്‍ ഓഫ് ചെയ്ത ശേഷം നിങ്ങൾക്ക് നേരെ വരുന്ന നെഗറ്റീവ് എനര്‍ജികള്‍ നീക്കം ചെയ്തതിന് നന്ദി പറഞ്ഞു കൊണ്ട് ധാന്യക്കുക. ശേഷം ഷവർ ഓൺ ചെയ്യുക. ഉപ്പിനും അഴുക്കിനുമൊപ്പം നെഗറ്റീവ് എനര്‍ജിയും നമ്മുടെ ശരീരത്തില്‍ നിന്ന് പോകുന്നതായി ഈ സമയം ചിന്തിക്കുക. ഇത് നിങ്ങള്‍ക്ക് ദേഷ്യം, വേദന, വിഷമങ്ങള്‍, ഉത്കണ്ഠ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുമെന്നും താരം പറയുന്നു.
പത്ത് ദിവസം അടുപ്പിച്ച് ഉപ്പ് ഉപയോഗിച്ച് കുളിച്ച ശേഷം പിന്നീട് റോസ് വാട്ടറോ കടലമാവോ മഞ്ഞളോ ഉപയോഗിക്കാറുണ്ടെന്നും വിദ്യ പറയുന്നു. ഇതാണ് തന്റെ ശീലങ്ങളെന്നും താരം പറഞ്ഞു.
ചർമത്തിൽ ഉപ്പിന്റെ ഉപയോഗം
എപ്സം സാൾട്ട് (Epsom salts) ശരീരത്തിൽ തേച്ചു കുളിക്കുന്നത് പേശികൾക്ക് വിശ്രമവും ശരീരവേദന കുറയ്ക്കാനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും. മഗ്നീഷ്യം, സൾഫർ, ഓക്സിജൻ എന്നിവ അടങ്ങിയ ഒരു ധാതു സംയുക്തമാണ് എപ്സം സാൾട്ട്. മഗ്നീഷ്യം സൾഫേറ്റ് എന്നും ഇത് അറിയപ്പെടുന്നു. ഇത് കുളിക്കാൻ ഉപയോഗിക്കാവുന്ന ഒരു 'ബാത്ത് സോൾട്ട്' ആണ്.
WHAT TO READ NEXT

വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാമോ?
കൂടാതെ ചർമത്തിലെ മൃതകോശങ്ങൾ നീക്കാനും ഇത്തരത്തിൽ ഉപ്പ് ഉപയോഗിച്ച് കുളിക്കുന്നത് നല്ലതാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഉപയോഗം അമിതമായാൽ ഇത് ചർമത്തെ കൂടുതൽ വരണ്ടതാക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഇത്തരത്തിൽ ഉപ്പ് ഉപയോഗിച്ച് കുളിക്കാൻ പാടുള്ളൂ. നിങ്ങളുടെ ചർമം സെൻസിറ്റീവ് ആണെങ്കിൽ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്.
WHAT TO READ NEXT

നല്ല ചുവന്ന തക്കാളി ഡയറ്റിൽ ചേർക്കാം, വിഷാദത്തെ അകറ്റി നിർത്താം
സോപ്പിന് പകരം ഉപ്പ് ഉപയോഗിക്കാമോ?
ഒരിക്കലും ഉപ്പ് സോപ്പിന് പകരമാകില്ല. കാരണം, ശരീരത്തിലെ എണ്ണമയം, ഗ്രീസും വിഘടിപ്പിച്ച് കഴുകിക്കളയാൻ സോപ്പിന് സാധിക്കുന്ന പോലെ ഉപ്പിന് കഴിയില്ല. ഉപ്പിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ടെങ്കിലും ചർമത്തിലെ അഴുക്കും എണ്ണയും നീക്കം ചെയ്യാനാകില്ല. ഒരു സ്ക്രബ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും എണ്ണമയവും ഗ്രീസും നീക്കം ചെയ്യില്ല.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Vidya Malavade Skin care routine: using salt for regular bath
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കൈയിലെ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായി, യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

ആ സിനിമ തീര്‍ക്കാന്‍ വീട് പണയം വച്ചു, വിദ്യയ്ക്ക് നല്‍കിയത് വന്‍ പ്രതിഫലം; നിര്‍മിച്ച ചിത്രത്തെപ്പറ്റി ദിയ മിര്‍സ
