
വേനൽക്കാലത്ത് എപ്പോൾ വർക്ക്ഔട്ട് ചെയ്യണം?
ചൂടുകാലത്ത് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആണ്.

കാലാവസ്ഥ ഏതാണെങ്കിലും വ്യായാമം മുടക്കുന്നത് ആരോഗ്യത്തിന് അത്ര നല്ല ശീലമല്ല, പ്രത്യേകിച്ച് വേനൽക്കാലത്ത്. മിക്കവാറും ആളുകൾ അവരവരുടെ സൗകര്യപ്രദമായ സമയമാണ് വർക്കൗട്ട് ചെയ്യുന്നത്. എന്നാൽ വേനൽചൂടിൽ വ്യായാമം എളുപ്പമല്ലാത്തതിനാൽ സ്വന്തം സൗകര്യം മാത്രം നോക്കിയാൽ പോരാ, ചൂടിന്റെ കാഠിന്യം കൂടി കണക്കിലെടുക്കണം.
ചൂടുകാലത്ത് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആണ്. അത്രയും നേരത്തേ എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ സൂര്യാസ്തമയത്തിനു ശേഷം വ്യായാമം ചെയ്യാം. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞു 3 വരെ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദിവസത്തില്‍ ഏറ്റവും ചൂടു കൂടിയ സമയമാണിത്.
വ്യായാമം ചെയ്യുമ്പോൾ ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. ഇരുണ്ട നിറങ്ങൾ ചൂട് ആഗിരണം ചെയ്യും.
വ്യായാമം ചെയ്യുന്നതിനു അൽപ്പം മുമ്പ് കുറഞ്ഞത് രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
വീട്ടിലാണെങ്കിലും ജിമ്മിലാണെങ്കിലും വ്യായാമം ചെയ്യുമ്പോൾ തൊട്ടടുത്ത തന്നെ വെള്ളം നിറച്ച കുപ്പി മറക്കാതെ കരുതുക.
ഇട നേരങ്ങളിൽ വെള്ളം കുടിക്കാൻ മറക്കരുത്
വ്യായാമം പൂർത്തിയായതിനു ശേഷം കൂടുതൽ വെള്ളം കുടിക്കാവുന്നതാണ്
WHAT TO READ NEXT

വാഹനത്തിൽ ഒറ്റയ്ക്കിരുത്തി പോകരുത്, വേനൽചൂടിൽ കുട്ടികളെ മറക്കരുത്
വേനൽ ചൂടും അമിത വിയർപ്പും ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കും. അതുകൊണ്ട് ദിവസവും രണ്ടു മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കണം. ഒരു കിലോഗ്രാം ശരീര ഭാരത്തിന് 30 മുതൽ 35 മില്ലി വെള്ളം എന്നതാണ് കുറഞ്ഞ കണക്ക്.
മിതമായ രീതിയിൽ കട്ടി കുറഞ്ഞ ഭക്ഷണം ഇടയ്ക്കിടെ കഴിക്കാം. ഉയർന്ന കാർബോഹൈഡ്രേറ്റ്സും കൊഴുപ്പും അടങ്ങിയ കനത്ത ഭക്ഷണം ശരീരത്തിൽ ധാരാളം ചൂട് ഉണ്ടാക്കുന്നു. അതിനാൽ ഓറഞ്ച്, തണ്ണിമത്തൻ, തക്കാളി, പഴുത്ത മാങ്ങ, കക്കിരി തുടങ്ങിയ ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.
പച്ചക്കറികൾ കൊണ്ടുള്ള സൂപ്പ്, സംഭാരം, ജീരകവെള്ളം, സർബത്ത്, കരിക്കിൻ വെള്ളം ഇവയെല്ലാം ശരീരത്തെ തണുപ്പിക്കുന്നു. അതുപോലെ തൈര്, മോര് ആഹാരത്തിൽ ശീലമാക്കുക.
എരിവ്, പുളി, മസാല, വറുത്ത പൊരിച്ച ആഹാരങ്ങൾ മാറ്റിവയ്ക്കുക. മധുരം, കയ്പ്പ്, ചവർപ്പ് എല്ലാം മിതമായി ഉപയോഗിക്കാം. ആവിയിൽ വേവിക്കുന്ന ഇടിയപ്പം, പുട്ട് പോലുള്ള പെട്ടെന്ന് ദഹിക്കുന്ന ആഹാരങ്ങൾ കഴിക്കുക.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Summer Workout tips: when should workout during summer
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



