വാഹനത്തിൽ ഒറ്റയ്ക്കിരുത്തി പോകരുത്, വേനൽചൂടിൽ കുട്ടികളെ മറക്കരുത്

വാഹനത്തിലിരിക്കുന്ന കുട്ടിയുടെ ശരീരത്ത് ​ചൂട് കൂടുകയും നി​ർ​ജ​ലീ​ക​ര​ണം മുതൽ മ​ര​ണം​ വ​രെ​യു​ള്ള അപകടങ്ങൾ വരെ സംഭവിച്ചേക്കാം

Children in summer
Children in summerPexels
Edited by :അഞ്ജു സി വിനോദ്‌
Last Updated :22 ഫെബ്രുവരി 2026, 5:59 pm IST

വേനൽചൂട് കനത്തതോടെ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ശരീരത്തിൽ ജലാംശം നിലനിർത്തുകയാണ് ചൂട്കാലാവസ്ഥയിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം. നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കുകയാണ് മികച്ച മാർ​ഗമെങ്കിലും കുട്ടികൾ വെള്ളം ഒരുപരിധിക്കപ്പുറം കുടിക്കാൻ കൂട്ടാക്കിയില്ലെന്ന് വരാം.

അതുകൊണ്ട് അവർക്ക് ജലാംശം അടങ്ങിയ പഴങ്ങൾ അവരുടെ ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്തുക. അതിനൊപ്പം കരിക്ക്, സംഭാരം, നാരങ്ങാവെള്ളം പോലുള്ള പാനീയങ്ങൾ കൊടുക്കുന്നതും കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും.

വേനൽച്ചൂടിൽ കുട്ടികളുമൊത്തുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. വാ​ഹ​ന​ങ്ങ​ൾ പാർക്ക് ചെയ്ത ശേഷം കു​ട്ടി​ക​ളെ തനിച്ചാക്കി പോകരുത്. ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പെട്ടെന്ന് സാധനങ്ങൾ വാങ്ങി തിരിച്ചെത്താം എന്ന് ഉദ്ദേശിച്ചാകും കുട്ടികളെ മിക്കപ്പോഴും വാഹനങ്ങളിൽ ഇരുത്തിയ ശേഷം മാതാപിതാക്കൾ പുറത്തിറങ്ങുന്നത്.

എന്നാൽ സാധാരണ കാലാവസ്ഥയിൽപ്പോലും വാഹനത്തിനുള്ളിൽ താ​പ​നി​ല പെ​ട്ടെ​ന്ന് കൂടും. ചൂട് കാലങ്ങളിൽ അതിവേഗമായിരിക്കും താപനില വർധിക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ വാഹനത്തിലിരിക്കുന്ന കുട്ടിയുടെ ശരീരത്ത് ​ചൂട് കൂടുകയും നി​ർ​ജ​ലീ​ക​ര​ണം മുതൽ മ​ര​ണം​ വ​രെ​യു​ള്ള അപകടങ്ങൾ വരെ സംഭവിച്ചേക്കാം

കുട്ടികളുടെ ചർമം വളരെ ലോലമായതു കൊണ്ട് തന്നെ, സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാം. ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കുട്ടികളിൽ കണ്ടാൽ ഉ​ട​ന​ടി തണലുള്ള സ്ഥലത്തേക്ക് മാറ്റുകയും വെ​ള്ളം കു​ടി​ക്കാ​ൻ നൽകണം. അരഞ്ഞ കോട്ടൺ വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കാം. കുട്ടികളുടെ ശരീരം തണുപ്പിക്കാൻ ദിവസവും രണ്ടോ മൂന്നോ തവണ കുളിപ്പിക്കാം.

രാവിലെ 10നു മുമ്പും വൈകിട്ട്‌ നാലിനു ശേഷവും ജനലുകൾ തുറന്നിട്ട്‌ വായുസഞ്ചാരം ഉറപ്പാക്കണം. നവജാതശിശുക്കൾക്ക്‌ ഇടയ്ക്കിടയ്ക്ക് മുലപ്പാലും വെള്ളവും നൽകാം. രാവിലെയോ വൈകിട്ടോ കുട്ടികളെ നടക്കാൻ കൊണ്ടുപോകാം. കഠിനമായ വ്യായാമങ്ങളും മറ്റും തീർത്തും ഒഴിവാക്കണം.

News Now

Summary

How summer affects children, precautions to take

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates