
ഭിത്തി ചലിക്കുന്നു, കറുത്ത് ഇരുണ്ട മേഘങ്ങൾ; പനിക്കാലത്തെ വിചിത്ര സ്വപ്നങ്ങൾക്ക് പിന്നിൽ...
പനിയെ തുടർന്ന് ശരീരത്തിലെ താപനില ഉയരുമ്പോൾ മസ്തിഷ്ക താപനിലയും വർധിക്കുന്നു.

പനിച്ചു കിടക്കുമ്പോൾ വിചിത്ര സ്വപ്നങ്ങൾ കാണാറുണ്ടോ? ഫീവർ ഡ്രീംസ് എന്നാണ് ഈ വിചിത്ര സ്വപ്നങ്ങളെ വിശേഷിപ്പിക്കാറ്. ഇവ പലപ്പോഴും നെഗറ്റീവ് സ്വഭാവമുള്ളവയാണ്, ഉണരുമ്പോൾ അസ്വസ്ഥത ഉണ്ടാകാം. ചലിക്കുന്ന ഭത്തി, വെയിലത്ത് നിൽക്കുന്ന ഒറ്റ മരം, പെട്ടെന്ന് ഭാരം കൂടുന്ന പോലുള്ള തോന്നൽ എന്നിവയൊക്കെ സ്വപ്നത്തിൽ വരാം.
ഫീവർ ഡ്രീംസിൻ്റെ കാരണങ്ങൾ അജ്ഞാതമാണെങ്കിലും പനി കാരണം ശരീരത്തുണ്ടാകുന്ന താലനിലയിലെ മാറ്റം തലച്ചോറിനെയും ബാധിക്കുന്നതു കൊണ്ടാകാനും ഇത്തരം വിചിത്ര സ്വപ്നങ്ങൾ കാണാൻ കാരണമെന്നാണ് ഒരു വാദം. പനിയെ തുടർന്ന് ശരീരത്തിലെ താപനില ഉയരുമ്പോൾ മസ്തിഷ്ക താപനിലയും വർധിക്കുന്നു.
ശരീരത്തിന് പനി വരുമ്പോൾ താപനില നിയന്ത്രിക്കാനുള്ള ശരീരത്തിന്‍റെ ശ്രമങ്ങൾ കാരണം റാപ്പിഡ് ഐ മൂവ്‌മെന്‍റ് ഉറക്കം തടസ്സപ്പെടുകയോ ക്രമം തെറ്റുകയോ ചെയ്യാം. ഇത് സ്വപ്നങ്ങളുടെ തീവ്രതയും അസ്വാഭാവികതയും വർധിപ്പിക്കും. പലപ്പോഴും ഈ സ്വപ്നങ്ങൾ സാധാരണ സ്വപ്നങ്ങളേക്കാൾ കൂടുതൽ വികാരപരമായി തീവ്രമായതും നെഗറ്റീവായതുമായിരിക്കും.
ഫീവർ ഡ്രീംസ് നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും പനി നിയന്ത്രിക്കുന്നത് ഇത്തരം സ്വപ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Why do we get bad dreams during fever.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്ത്തകന് ദൃക്സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി

റൊണാൾഡീഞ്ഞോയെയും സംഘത്തെയും വലച്ച പകർച്ച വ്യാധി, എന്താണ് 'യെല്ലോ ഫീവർ'? ഡോ. ഇഖ്ബാൽ എഴുതുന്നു

