
പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?
മലപ്പുറത്ത് 2000ന് മുകളിൽ പനി രോഗികൾ, പാലക്കാടും കാസർകോടും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടി

പാലക്കാട്: സംസ്ഥാനത്ത് പനി ബാധിച്ച് സ്കൂൾ വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശിയായ ശിവരഞ്ജിനി (14) വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. പനി കുറവില്ലാത്തതിനാൽ രാത്രി എട്ട് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് വീട്ടിലെത്തി. രാത്രി 11 മണിയോടെ വീണ്ടും അസ്വസ്ഥതയുണ്ടായി. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം 8407 പേരാണ് പനിബാധിതരായി ചികിത്സ തേടിയത്. 9 മരണങ്ങളും ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 2000ന് മുകളിലാണ് പ്രതിദിന പനി രോഗികൾ. പാലക്കാടും കാസർകോടും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒറ്റപ്പാലത്ത് ഇന്നലെ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 48 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. എറണാകുളത്താണ് കൂടുതൽ രോഗികൾ.
അതേസമയം പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് അയവില്ല. പനിക്കിടക്കയിൽ കേരളം വിറയ്ക്കുമ്പോഴും മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ കാര്യക്ഷമമായ നടപടികളില്ല. കുടിശ്ശിക ചൂണ്ടിക്കാട്ടി പല വിതരണക്കാരും പർച്ചേസ് ഓർഡർ പ്രകാരമുള്ള മരുന്ന് വിതരണം വൈകിപ്പിക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Kerala fever outbreak deaths Dengue and influenza cases, Government hospital medicine shortage
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



