
തണുപ്പുകാലത്ത് പുതപ്പ് മാത്രം പോര, ശരീരം ചൂടാവാന്‍ സൂപ്പും നട്സും കഴിക്കാം
ശൈത്യകാലത്തെ അലസത നേരിടാൻ ഭക്ഷണത്തിലെ നമ്മുടെ തിരഞ്ഞെടുപ്പുകൾ സഹായിക്കും.

തണുപ്പായാൽ ശരീരത്തിനും മനസിനും ഊർജ്ജക്കുറവു തോന്നുക സാധാരണമാണ്. മെറ്റബോളിസം മന്ദഗതിയിലാകുന്നതും സെറോടോണിന്റെ അളവു കുറയുന്നതുമാണ് ഈ ഊർജ്ജമില്ലായ്മയ്ക്ക് കാരണം. തണുപ്പു കാലത്ത് ഊർജ്ജം ലാഭിക്കുന്നതിനായി ശരീരം സ്വാഭാവികമായും അതിന്‍റെ ഉപാപചയ നിരക്ക് മന്ദഗതിയിലാക്കുന്നു.
കൂടാതെ പകൽ സമയം കുറയുന്നത് മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും നിയന്ത്രിക്കുന്ന സെറോടോണിൻ ഉത്പാദനം കുറയ്ക്കുന്നു. ശൈത്യകാലത്തെ അലസത നേരിടാൻ ഭക്ഷണത്തിലെ നമ്മുടെ തിരഞ്ഞെടുപ്പുകൾ സഹായിക്കുമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പോഷകാഹാര വിദഗ്ധയായ ന്മാമി അഗർവാൾ പറയുന്നത്.
തണുപ്പുകാലത്തെ അലസത മാറ്റാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം
സൂപ്പ്
തണുപ്പുകാലത്ത് കുടിക്കാവുന്ന മികച്ച ഭക്ഷണമാണ് സൂപ്പ്. ഇതില്‍ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം സ്ഥിരപ്പെടുത്തുന്നതിനൊപ്പം ഊർജ്ജ നില നിലനിർത്താനും ഇത് സഹായിക്കുന്നു.
നട്സും വിത്തുകളും
ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. തണുപ്പുകാലത്ത് ഉപാപചയ പ്രക്രിയകളെ പിന്തുണയ്ക്കുന്നു.
ചായ
തണുത്തപ്പു സമയത്ത് ചൂടു ചായ കുടിക്കുന്നത് ശരീരം ചൂടാകാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.
ഇഞ്ചിയും കറുവപ്പട്ടയും
ആന്റിഓക്‌സിഡന്റുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ ഈ സുഗന്ധവ്യഞ്ജനങ്ങൾ ജലദോഷം, തൊണ്ടവേദന, ദഹനക്കുറവ് തുടങ്ങിയ സീസണൽ അലർജികളെ ചെറുക്കാൻ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


ഗള്‍ഫിലേക്ക് കൂടുതല്‍ വിമാനങ്ങള്‍, തിരുവനന്തപുരത്തേക്ക് ദിവസേന ഇന്‍ഡിഗോ സര്‍വീസ്; അറിയാം സിയാലിന്റെ ശീതകാല സമയക്രമം
