കുട്ടിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ് അവരുടെ ഈ ശീലം

Last Updated :20 January 2024, 12:14 am IST

News Now

കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുമ്പോഴും കളിപ്പാവകളെ താലോലിക്കുമ്പോഴും ഇടതുകൈയ്യാണോ ഉപയോഗിക്കുന്നത്? ഇതുവരെ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഇനിയൊന്നു ശ്രദ്ധിച്ചുനോക്കു. കാരണം നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ് അവരുടെ ഈ ശീലം.

ഇടതുകൈ ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ പെരുമാറ്റവും സാമൂഹികമായ കഴിവുകളും മെച്ചപ്പെട്ടതായിരിക്കുമെന്നാണ് അടുത്തിടെ നടത്തിയ ഗവേഷണത്തിലെ കണ്ടെത്തല്‍. കൂടുതല്‍ ആളുകളും കുട്ടികളെ എടുക്കുന്നത് ഇടതുവശം വച്ചാണെന്നു ഗവേഷണത്തിനിടയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇടതുവശം ശീലമാക്കിയ കുട്ടികള്‍ ശ്രദ്ധയുള്ളവരും സാമൂഹികമായി കൂടുതല്‍ ഇടപെടുന്നവരുമായിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. 

ഇടതുവശത്ത് കളിപ്പാവകളെ താലോലിക്കുന്ന കുട്ടികള്‍ അവര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളെ കൂടുതല്‍ കൃത്യമായി അനുസരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടികാട്ടുന്നു. പറയുന്നകാര്യങ്ങള്‍ അതുപോലെതന്നെ പ്രാവര്‍ത്തികമാക്കാനുള്ള പ്രവണത ഇവരില്‍ കൂടുതലായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുട്ടി കളിപ്പാവകളെ താലോലിക്കുന്നത് ഇടതുകൈ ഉപയോഗിച്ചോ?