യാത്രക്കിടെ കാറിന്റെ വിൻഡ്ഷീൽഡിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പാമ്പ്; ‍‍ഞെട്ടൽ

യാത്രക്കിടെ കാറിന്റെ വിൻഡ്ഷീൽഡിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പാമ്പ്; ‍‍ഞെട്ടൽ

​ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:43 am IST
Edited by :migrator

കുടുംബവുമായി കാറിൽ സഞ്ചരിക്കുന്നതിനിടെ ഇഴഞ്ഞെത്തിയത് കൂറ്റൻ പാമ്പ്! വാഹനമോടിക്കുന്നതിനിടയിൽ വിൻഡ്ഷീൽഡിലൂടെയാണ് പാമ്പ് ഇഴഞ്ഞെത്തിയത്. അപ്രതീക്ഷിതമായുള്ള പാമ്പിന്റെ വരവ് കുടുംബത്തെ ഞെട്ടിപ്പിച്ചു. 

Story image

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേയ്ൽസിൽ നിന്നു ക്വീൻസ്‌ലൻഡിലേക്ക് പോവുകയായിരുന്ന കുടുംബമാണ് ഇഴഞ്ഞെത്തിയ പാമ്പിനെ കണ്ടത്. ജാൻ ജൂലിയസും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. വിൻഡ്ഷീൽഡിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പ് വാഹനത്തിന്റെ മിററിൽ നിലയുറപ്പിക്കുകയായിരുന്നു. 

Story image

വാഹനം ഓടുന്ന സമയത്തോളം പാമ്പ് അവിടെത്തന്നെയിരുന്നു. ക്വീൻസ്‌ലൻഡിനു തൊട്ടു മുൻപുള്ള ഹെബെലിൽ വാഹനം നിർത്തുന്നത് വരെയും പാമ്പ് മിററിൽ ചുറ്റിയിരുന്നു. 

ഗ്രീൻ ട്രീ സ്നേക്ക് വിഭാഗത്തിൽ പെട്ട വിഷമില്ലാത്തയിനം പാമ്പായിരുന്നു ഇത്. ഇവർ തന്നെയാണ് പാമ്പിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now