കൂറ്റന്‍ പാമ്പിന് മുന്നിലേക്ക് എലിയെ എറിഞ്ഞു കൊടുത്തു, പിന്നെ സംഭവിച്ചത്- അമ്പരപ്പിക്കുന്ന വീഡിയോ 

പാമ്പും എലിയും തമ്മിലുള്ള വേറിട്ട സൗഹൃദം സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയമായിരിയ്ക്കുകയാണ്

പാമ്പും എലിയും തമ്മിലുള്ള 'സൗഹൃദം'
Last Updated :20 January 2024, 8:51 am IST

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ!, പറയുകയും വേണ്ട. പാമ്പിന്റെ മുഖ്യ ഇരകളില്‍ ഒന്നാണ് എലി. പാമ്പിന്റെ മുന്നില്‍ എലി അകപ്പെട്ടാല്‍ രക്ഷയില്ല എന്നാണ് പൊതുവേ പറയാറ്. ഇപ്പോള്‍ പാമ്പിന്റെയും എലിയുടെയും സൗഹൃദത്തിന്റെ വേറിട്ട വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. 

വിശന്നു വലഞ്ഞ ഒരു പാമ്പിന് മുന്നിലേയ്ക്ക്  ഒരു കുഞ്ഞ് എലിയെ എറിഞ്ഞു കൊടുത്താല്‍ എന്തായിരിയ്ക്കും അവസ്ഥ?  ഒറ്റ നിമിഷം കൊണ്ട് എലി പാമ്പിന്റെ വയറ്റിലാകും എന്നായിരിക്കും മറുപടി. പക്ഷേ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. ഒരു വലിയ ഗ്ലാസ് ബോക്‌സിനുള്ളില്‍ ഒരു ഭീമന്‍ പാമ്പിനെ കാണാം.  പാമ്പിന് ഭക്ഷണമായി ഒരു വെളുത്ത എലിയെ എറിഞ്ഞുകൊടുക്കുകയാണ്.   പാമ്പ് എലിയെ ഭക്ഷിച്ചില്ല എന്നു മാത്രമല്ല,  ഇരുവരും കളിയ്ക്കാന്‍  ആരംഭിച്ചു.  പാമ്പിനോപ്പം കളിയ്ക്കാന്‍ എലിയ്ക്ക് യാതൊരു പേടിയും ഇല്ല എന്നതാണ് അമ്പരിപ്പിക്കുന്ന കാര്യം.  
 
പാമ്പും എലിയും തമ്മിലുള്ള വേറിട്ട സൗഹൃദം സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയമായിരിയ്ക്കുകയാണ്.  royal_pythons എന്ന  അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now