
News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

വിചിത്രമായ പരീക്ഷണങ്ങള് നടക്കുന്ന മേഘലയാണ് ഫാഷന് രംഗം. അത്ഭുതപ്പെടുത്തുന്ന പല പരീക്ഷണങ്ങളും കണ്ട് നമ്മള് ഞെട്ടുന്നതും പതിവാണ്. ഇക്കൂട്ടത്തില് ഒന്നായിരുന്നു 'സാന്ഡ്വിച്ച് സ്നീക്കര്'. ഇപ്പോഴിതാ മറ്റൊരു കിടിലന് പരീക്ഷണവും വൈറലായിരിക്കുകയാണ്. ബിയര് ബ്രാന്ഡായ ഹെയ്നകെന് 'ഹെയ്നെകിക്സ്' എന്ന പേരില് പുറത്തിറക്കിയ പുതിയ ജോഡി സ്നീക്കര് ആണ് ഇത്. ബിയര് നിറച്ചാണ് ഈ സ്നീക്കര് അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധനേടുന്നത്.
ഷൂ ഡിസൈനര് ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഹെയ്നകെന് ഷൂ ഒരുക്കിയത്. സ്നീക്കറിന്റെ സോളിലേക്ക് ബിയര് നിറച്ചിരിക്കുകയാണ്. ഇത് പുറത്തുനിന്ന് കാണാവുന്ന രീതിയില് ട്രാന്സ്പേരന്റ് ആയാണ് ഡിസൈന് ചെയ്തിരിക്കുന്നത്. ഹെയ്നകെന് ബ്രാന്ഡിന്റെ ട്രേഡ്മാര്ക്ക് നിറങ്ങളായ പച്ചയും ചുവപ്പും ഡിസൈനില് ചേര്ത്തിട്ടുണ്ട്. ഇതിനുപുറമേ ഷീസിന്റെ മുകളില് ഒരു ബോട്ടില് ഓപ്പണറും ഉണ്ട്. ഇടയ്ക്കിടെ ബിയര് കുടിക്കുമ്പോള് ഇത് ഉപകാരപ്പെടും!.
സംഭവം എങ്ങനെയെങ്കിലും ഒരെണ്ണം ഒപ്പിക്കണമെന്നാണ് കമന്റുകളില് ആളുകളുടെ പ്രതികരണം. ചിലര് ആ ബിയര് കുടിക്കാന് വേണ്ടി മാത്രം ഷൂസ് വാങ്ങുമെന്നുപോലും പറയുന്നുണ്ട്.
Beer for your sole
â Heineken (@Heineken) August 2, 2022
Designed in collaboration with noted shoe designer, Dominic Ciambrone, to celebrate the smoothness of HeinekenÂ®ï¸ Silver. Heinekicks aren't your everyday shoe, but itâs not every day you get to walk on beer. pic.twitter.com/LefwD5X7if
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്
