മധുരം കൊടുത്തത് ഇഷ്ടമായില്ല; വധു വരന്റെ മുഖത്തടിച്ചു, പിന്നെ മുട്ടൻ തല്ല്; വിവാഹ വേദി റസിലിങ് ബോക്സായി (വീഡിയോ)

വരൻ മധുരം കൊടുക്കാൻ ശ്രമിച്ചപ്പോൾ വധു എതിർത്തതാണ് തല്ലിന് കാരണം

വീഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:19 am IST
Edited by :migrator

വിവാഹ വേദിയിൽ പെണ്ണും ചെറുക്കനും തമ്മിൽ പൊരിഞ്ഞ അടി. ബന്ധുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും രക്ഷയില്ല. കല്യാണം അലമ്പായതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! 

വരൻ മധുരം കൊടുക്കാൻ ശ്രമിച്ചപ്പോൾ വധു എതിർത്തതാണ് തല്ലിന് കാരണം. വരൻ ബലംപ്രയോ​ഗിച്ച് മധുരം നൽകാൻ ശ്രമിച്ചു.‌ ഇത് ഇഷ്ടപ്പെടാതിരുന്ന വധു വരന്റെ മുഖത്ത് അടിച്ചു. തൊട്ടുപിന്നാലെ വരനും തിരിച്ചടിച്ചു. പിന്നെ വിവാഹ വേദിയിൽ ഇരുവരും വൻ തല്ലുകൂടലായി. ബന്ധുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

ലക്ഷക്കണക്കിന് പേരാണ് ഈ തല്ലുകൂടൽ ട്വിറ്ററിൽ കണ്ടത്. അതേസമയം, ഈ വീഡിയോ ശരിക്കുള്ള വിവാഹത്തിന്റേത് തന്നെയാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് നാളുകൾക്ക് ശേഷം തല്ലി പിരിയുന്നതിലും നല്ലത് തുടക്കത്തിലേ തമ്മിൽ തല്ലി പിരിയുന്നതാണെന്ന് ചിലർ‌ അഭിപ്രായപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now