
News Now
'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

സെലിബ്രിറ്റി ഷെഫ് ഗോര്ഡന് രാമസായിയെ പ്രാങ്കില് കുടുക്കി മകള് മറ്റില്ഡ. പച്ച മുട്ടയും ഒരു കുപ്പി വെള്ളവും കൊണ്ട് നടത്തിയ പ്രാങ്കില് നിഷ്പ്രയാസം മെറ്റില്ഡ അച്ഛനെ വലയിലാക്കി. 14.4 ലക്ഷം ആളുകളാണ് ഇതിനോടകം ഈ പ്രാങ്ക് വിഡിയോ കണ്ടുകഴിഞ്ഞത്.
കുക്കിങ് വിഡിയോകളും വിശകലനങ്ങളുമായി സോഷ്യല് മീഡിയയിലെ ശ്രദ്ധേയനായ വ്യക്തിയാണ് ഷെഫ് ഗോര്ഡന് രാമസായ്. എന്നാലിപ്പോള് പാചകപരീക്ഷണങ്ങള്ക്ക് അവധി നല്കി മകള് ഒരുക്കിയ രസകരമായ പ്രാങ്ക് വിഡിയോ പങ്കുവച്ചിരിക്കുകയാണ് രാമസായ്. വളരെ സിംപിള് ആയ പ്രാങ്ക് അതിഗംഭീരമായി അവതരിപ്പിച്ചാണ് മെറ്റില്ഡ അച്ഛനെ കുടുക്കിയത്.
അടപ്പ് തുറന്ന വെള്ളക്കുപ്പിയുടെ മുകളില് ഒരു പച്ച മുട്ട വച്ചാണ് പ്രാങ്ക് തുടങ്ങിയത്. പെട്ടെന്ന് മുട്ട അച്ഛന് കാണാതെ താഴേക്ക് മാറ്റി. അപ്രത്യക്ഷമായ മുട്ട തിരഞ്ഞ് കുപ്പിക്കുള്ളിലേക്ക് മുഖമെത്തിച്ച രാമസായ് ഞൊടിയിടയില് വെള്ളത്തില് കുളിച്ചു. മുഖം തുടയ്ക്കുന്ന ഗ്യാപ്പില് കൈയിലിരുന്ന മുട്ട അച്ഛന്റെ തലയില് ഉടച്ചൊഴിച്ച് മെറ്റില്ഡ സ്ഥലം കാലിയാക്കി.
മക്കളുടെ പ്രാങ്കില് പെട്ട രാമസായിക്ക് ചിരി അടക്കാന് കഴിഞ്ഞില്ലെന്നത് വിഡിയോയില് തന്നെ വ്യക്തമാണ്. വിഡിയോ കണ്ടവരും രാമസായിയെ ഇത്ര പെട്ടെന്ന് മകള്ക്ക് പ്രാങ്ക് ചെയ്യാനായോ എന്ന കൗതുകത്തിലാണ്. വളരെ രസകരമായി പ്രാങ്ക് കൊണ്ടുപോയതില് മെറ്റില്ഡയ്ക്കുള്ള അഭിനന്ദനമാണ് കമന്റുകളില് ഏറെയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം
