
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ആകാശം പോലെ തന്നെ ആഗ്രഹങ്ങൾക്കും അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോ. 70 വയസുകാരനായ സിങ് ഡിയോ ഓസ്ട്രേലിയയിൽ വെച്ച് നടത്തിയ ആകാശച്ചാട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അദ്ദേഹത്തിന്റെ സാഹസിക പ്രകടനത്തിന് കൈയ്യടിച്ച് നിരവധി ആളുകൾ രംഗത്തെത്തി. അസാധാരണ സാഹസിക അനുഭവമായിരുന്നു എന്ന് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് സിങ് ഡിയോ കുറിച്ചു.
ആകാശത്തിന് അതിരില്ല, ഓസ്ട്രേലിയയിൽ വെച്ച് സൈഡൈവിങ് ചെയ്യാൻ അവസരം ലഭിച്ചു. തികച്ചും അസാധാരണ സാഹസിക അനുഭവമായിരുന്നു എന്ന് മന്ത്രി കുറിപ്പിൽ പറഞ്ഞു. വിഡിയോ കണ്ട് സിങ് ഡിയോയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അഭിനന്ദിച്ചു.
'നിങ്ങൾ അത്ഭുതപ്പെടുത്തി' എന്ന് സിങ് ഡിയോയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തു അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലെ പ്രശസ്തമായ സ്കൈ ഡൈവിങ് സെന്ററിൽ നിന്നുള്ള പരിചയസമ്പന്നനായ ഇൻസ്ട്രക്ടർക്ക് ഒപ്പമായിരുന്നു മന്ത്രിയുടെ ആകാശച്ചാട്ടം.
There were no bounds to the sky's reach. Never!
â T S Singhdeo (@TS_SinghDeo) May 20, 2023
I had the incredible opportunity to go skydiving in Australia, and it was truly an extraordinary adventure. It was an exhilarating and immensely enjoyable experience. pic.twitter.com/2OZJUCnStG
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



